തൃശൂർ ഡി സി സി യിലെ കൂട്ടത്തല്ലിൽ സജീവൻ കുരിയച്ചിറക്ക് എതിരെയും പൊലീസ് കേസ് എടുത്തു. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ പരാതിയിലാണ് കേസ്. ഡിസിസി പ്രസിഡന്റിനും സംഘത്തിനും എതിരെ ശനിയാഴ്ച രാവിലെ പൊലീസ് കേസെടുത്തിരുന്നു. കെ പി സി സി പ്രസിഡൻറ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കണ്ട് തൻ്റെ ഭാഗം വിശദീകരിക്കാൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ദില്ലിയിലെത്തി.
ALSO READ: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ ദില്ലിയിൽ ചേരും
അതേ സമയം സ്വന്തം തെറ്റ് മറച്ചു വെയ്ക്കാൻ വേണ്ടിയാണ് ജോസ് വള്ളൂരും കൂട്ടരും തനിക്കെതിരെ കള്ള കേസ് ഫയൽ ചെയ്തതെന്ന് സജീവൻ കുരിയച്ചിറ പറഞ്ഞു. തൃശൂർ ജില്ലയിലെ കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ജോസ് വള്ളൂർ ആണെന്നും നേതൃത്വം ഇടപെട്ട് ജോസ് വള്ളൂരിനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സജീവൻ കുരിയച്ചിറ ആവശ്യപ്പെട്ടു.
ALSO READ: രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here