‘ഇങ്ങനെയൊക്കെയാണ് നിങ്ങൾക്ക് വളരാൻ സാധിക്കുക’: കോർഡിനേറ്ററിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ടിവി താരം

ASHA NEGI

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളത്തിലും പുറത്തുമുള്ള  ഇൻഡസ്ട്രിയിൽ നിന്ന്    തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ  കുറിച്ചുള്ള തുറന്നു പറച്ചിലുമായി സിനിമ, ടിവി രംഗത്തുള്ള നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിൽ പലതും രാജ്യവ്യാപകമായി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഹിന്ദി ടിവി താരം ആശ നെഗിയുടെ തുറന്നുപറച്ചിലാണ് ചർച്ചയാകുന്നത്.

ALSO READ; കയ്യിലുള്ളത് തനി തങ്കമെന്ന് അറിഞ്ഞില്ലല്ലോ…! പിക്കാസോയുടെ 50 കോടി വിലയുള്ള പെയിന്റിങ് ആക്രിക്കച്ചവടക്കാരന്റെ കയ്യിൽ

പ്രമുഖ ഹിന്ദി ടിവി സീരിയലായ പവിത്ര റിഷ്തയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആശ. ഒരു കോർഡിനേറ്ററിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് അവർ ഇന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. ടിവി സീരിയലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ക്ക് വളരാന്‍ സാധിക്കുകയുള്ളൂവെന്നും പ്രമുഖ നടിമാരൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അയാൾ പറഞ്ഞതായി നടി പറഞ്ഞു. താൻ കോർഡിനേറ്ററിന്റെ സമീപനത്തോട് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചുവെന്നും ആശ പറഞ്ഞു.

ALSO READ;  ഒരാഴ്ചയ്ക്കിടെ വീട്ടിൽ മോഷണം നടന്നത് അഞ്ച് തവണ: ബോംബെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

എന്നാൽ ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞെങ്കിലും പ്രതീക്ഷിച്ച പിന്തുണയല്ല ലഭിച്ചതെന്നും ഇതെല്ലാം ഒരു സാധാരണ സംഭവം ആണെന്ന നിലയിലായിരുന്നു സുഹൃത്തിന്റെ മറുപടിയെന്നും ആശ നെഗി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News