ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളികള്‍; ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങും

കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റനായ മലയാളി താരം ആശ ശോഭനയും ബംഗ്ലാദേശിന് എതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ഭാഗമാകും. 16 അംഗ ടീമിലാണ് ഇവര്‍ ഉള്‍പ്പെട്ടത്. അഞ്ചു മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. 28ന് പരമ്പര ആരംഭിക്കും.

ALSO READ:  ‘ശാരീരിക ആക്രമണം, നിയമവിരുദ്ധ നടപടികൾ’, ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹർജി, മോഹൻലാലിന് നോട്ടീസ്

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലെ പ്രകടനമാണ് ആശയെ ടീമിലെത്തിച്ചത്. അതേസമയം ഈ സീസണില്‍ മുംബൈക്കായി നടത്തിയ പ്രകടനമാണ് സജനയെ തുണച്ചത്. റോയല്‍ ചലഞ്ചേഴ്‌സിന് കീരിടം നേടാന്‍ നിര്‍ണായ പങ്കുവഹിച്ച താരമാണ് ആശ. മുന്‍ കേരള ക്യാപ്റ്റനുമായിരുന്നു ആശ. ഡബ്ല്യുപിഎലിലെ രണ്ട് സീസണ്‍ ആശയ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറക്കുകയായിരുന്നു.ഈ സീസണില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടം അടക്കം 12 വിക്കറ്റ് നേടിയിരുന്നു താരം.

ALSO READ:  ‘ആവേശത്തിന്റേത് വെറും കഥയല്ല, അവന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ കഥ’, ഫഹദ് ഫാസിൽ പറയുന്നു

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ താന്‍ നേരിട്ട ആദ്യ പന്തില്‍, ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി വിജയിപ്പിച്ചതോടെ ശ്രദ്ധ നേടിയ സജന ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ഓള്‍റൗണ്ടറായ സജന ഡബ്ല്യുപിഎലില്‍ കാര്യമായി പന്തെറിഞ്ഞില്ലെങ്കിലും ചില മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News