ആഷസ്: രണ്ടാം ടെസ്റ്റിൽ ഓസിസ് മികച്ച നിലയിൽ

രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസിസ് പിടിമുറുക്കുന്നു. മൂന്നാം ദിനമായ വെള്ളിയാഴ്ച മഴ കാരണം നേരത്തെ കളിയവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ്. 221 റണ്‍സ് ലീഡാണ് നിലവിൽ ഓസിസിനുള്ളത്. അർധ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജ (58), സ്റ്റീവ് സ്മിത്ത് (6) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (25), മാര്‍നസ് ലബുഷെയ്ന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയ നഷ്ടമായത്.

Also Read: ആദ്യ കണ്‍മണിയുടെ പേര് വെളിപ്പെടുത്തി രാംചരണും ഉപാസനയും

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 325 റണ്‍സിന് അവസാനിച്ചിരുന്നു.ഒന്നാം ഇന്നിംഗ്സിൽ ഓസീസ് 416 റണ്‍സിന് പുറത്തായിരുന്നു. 91 റണ്‍സിന്റെ ലീഡായിരുന്നു ഓസിസിനുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News