ആഷസ് ടെസ്റ്റ്: ബെന്‍ സ്റ്റോക്സിന്‍റെ സെഞ്ചുറി പാ‍ഴായി, ഓസീസിന് 43 റണ്‍സ് ജയം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 43 റണ്‍സിന്‍റെ ജയം. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു വേണ്ടി ബെന്‍ സ്‌റ്റോക്‌സ്  214 പന്തില്‍ 155 നേടി.  പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279 . ഇംഗ്ലണ്ട് 325 & 327. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി.

നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 114 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.  ഇന്നലെ സാക് ക്രൗളി (3), ഒല്ലി പോപ് (3), ജോ റൂട്ട് (18), ഹാരി ബ്രൂക്ക് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നാലെ ബെന്‍ ഡക്കറ്റ് (83) – സ്റ്റോക്‌സ് സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ സ്റ്റുവര്‍ട്ട്  ബ്രോഡിനെ സാക്ഷി നിര്‍ത്തി സ്‌റ്റോക്‌സ് വെടിക്കെട്ട് ആരംഭിച്ചു. കാമറൂണ്‍ ഗ്രീനിന്റെ ഒരോവറില്‍ മൂന്ന് സിക്‌സികുകളാണ് സ്റ്റോക്സ് അടിച്ചത്. ഹേസല്‍വുഡ്, സ്റ്റാര്‍ക്ക് എന്നിവരെല്ലാം സ്‌റ്റോക്‌സിന്റെ ചൂടറിഞ്ഞു. 108 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ ഹേസല്‍വുഡിന്‍റെ പന്തില്‍  ക്യാരിയുടെ ക്യാച്ചിലൂടെ സ്റ്റോക്സ് പുറത്തായി. ഒമ്പത് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സ്.

ALSO READ: പ്രിയ സഖാവിൻ്റെ ഓർമ്മകളുമായി സുഹൃത്തുക്കൾ മഹാരാജാസിൽ

സ്റ്റോക്‌സിന്റെ മടക്കത്തിന് പിന്നാലെ ഒല്ലി റോബിന്‍സണ്‍ (1), ബ്രോഡും, ജോഷ് ടംഗ് (19) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (3) പുറത്താവാതെ നിന്നു.

രണ്ട് വിക്കറ്റിന് 130 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 279 റണ്‍സിന് പുറത്തായതോടെ 370 റണ്‍സിന്റെ ആകെ ലീഡാണ് കങ്കാരുക്കള്‍ക്ക് ലഭിച്ചത്. 77 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ടോപ് സ്‌കോറര്‍. സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജോഷ് ടംഗും റോബിന്‍സണും രണ്ട് വിക്കറ്റ് വീതം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News