ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിക് അബു രാജിവച്ചു. നേതൃത്വത്തോട് ശക്തമായ വിയോജിപ്പ് അറിയിച്ചാണ് രാജി വച്ചത്. ഫെഫ്കയുടെ നിലപാടുകളിൽ കാപട്യമുണ്ട്. തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാൻ പോലും കമ്മീഷൻ വാങ്ങി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകരമായ മൗനമാണ് ഫെഫ്ക തുടരുന്നതെന്നും ആഷിക് അബു ചൂണ്ടിക്കാട്ടി. 2012ൽ ഒരു സിനിമയുടെ നിർമാതാവിൽ നിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച തന്റെ പരാതിയിലും വളരെയധികം അന്യായമായാണ് പെരുമാറിയതെന്നും അദ്ദേഹം പറയുന്നു.
‘ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങു്ന്ന കുറച്ചു വാചക കസർത്തുകൾ, ‘ പഠിച്ചിട്ടു പറയാം ‘ ‘ വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം ‘ എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു.’ – രാജിക്കത്തിൽ ആഷിക് അബു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here