‘മനസിനേറ്റ മുറിവ്’; ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായതിന് പിന്നാലെ മുന്‍ഭാര്യയുടെ കുറിപ്പുകള്‍ ചര്‍ച്ചയാകുന്നു

നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി ആദ്യ ഭാര്യ രജോഷി ബറുവയുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി രജോഷി പങ്കുവെച്ച കുറിപ്പുകളാണ് ചര്‍ച്ചയായിരിക്കുന്നത്. മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ രജോഷി തൃപ്തയല്ല എന്നാണ് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നല്‍കിയ ഒരു കുറിപ്പില്‍ മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ് രജോഷി പറയുന്നത്. ‘ജീവിതത്തിലെ ശരിയായ ആള്‍, നിങ്ങള്‍ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക’, എന്നാണ് രജോഷി കുറിച്ചത്. അമിത ചിന്തയുടെ കാരണങ്ങള്‍ ഇല്ലാതാക്കി ജീവിതത്തില്‍ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. ‘അമിതചിന്തയും സംശയവും മനസില്‍ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. നിങ്ങള്‍ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. നിങ്ങള്‍ അത് അര്‍ഹിക്കുന്നു’, എന്ന് രജോഷി പറയുന്നു. ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തും ഇവര്‍ സജീവമാണ്. ആശിഷ് വിദ്യാര്‍ത്ഥി ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരില്‍ ഒരാളാണ് രജോഷി.

അസം സ്വദേശിനി രൂപാലി ബറുവയെയാണ് ആശിഷ് വിദ്യാര്‍ത്ഥി രണ്ടാമത് വിവാഹം ചെയ്തത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചെറിയ ചടങ്ങില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News