ആശിർവാദ് സിനിമാസിന്റെ അക്കൗണ്ട് ബുക്കിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയത് ഈ നടൻ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ മലയാള സിനിമ ലോകത്ത് നിറസാന്നിധ്യമാണ് ആശിർവാദ് സിനിമാസ്. മോഹൻലാൽ ചിത്രങ്ങൾ ഏറ്റവുമധികം ഇറങ്ങിയതും ഈ ബാനറിൽ തന്നെയാണ്. വിജയചിത്രങ്ങളുടെ സാരഥിയായ ആശിർവാദ് സിനിമാസിന്റെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരും മോഹൻലാലും തമ്മിൽ അഭേദ്യമായ ബന്ധമാണ് വർഷങ്ങളായി സൂക്ഷിക്കുന്നത്.

ആശിർവാദ് സിനിമാസ് ബാനറിന്റെ സിനിമകളിൽ മോഹൻലാൽ അല്ലാതെ ഏറ്റവും കൂടുതൽ അഭിനയിച്ചത് ആര് എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതിനുള്ള ഉത്തരമിതാ ലഭിച്ചിരിക്കുന്നു. സിദ്ദിഖ് ആണ് ആ നടൻ.

ALSO READ: പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’ കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചു

സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീത്തു ജോസഫ് ചിത്രം നേരിന്‍റെ പ്രൊമോഷനിടെയായിരുന്നു ഇത്. മോഹൻലാലിനൊപ്പം ആകെ 62 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ ആശിര്‍വാദിന്‍റെ അക്കൗണ്ട് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ വാങ്ങിച്ചത് താൻ ആന്നെന്നും ഈ ബാനറിന്റെ ആകെ രണ്ടോ മൂന്നോ സിനിമകൾ മാത്രമേ മിസ് ആയിട്ടൂള്ളൂവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ALSO READ: ഒരേ സിനിമയുടെ വിവിധ അഭിമുഖങ്ങളിൽ വ്യത്യസ്ത വാച്ചുകൾ, പേര് ഗൂഗിളിൽ സെർച് ചെയ്തവർ വില കണ്ട് ഞെട്ടി; മോഹൻലാലിൻറെ വാച്ച് കളക്ഷൻ കാണാം

മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ‘നേര്’ ക്രിസ്മസ് റിലീസ് ആയാണ് എത്തുക. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്ന സിനിമ കൂടെ ആണ് നേര്. വിജയമോഹന്‍ എന്ന സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിട്ടാണ് മോഹന്‍ലാല്‍ വരുന്നത്.

ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റണി പെരുമ്പാവൂര്‍ ആണ്. നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ദൃശ്യം 2 ഫെയിം ശാന്തി മായാദേവിയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ ആവശ്യ പ്രകാരമാണ് യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി രചന നിര്‍വ്വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News