രാഷ്ട്രീയ വഴി രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് അശോക് ചവാന്‍ ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തം

രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. അതേസമയം നിരവധി നേതാക്കള്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു.

ALSO READ:  ജനറൽ ആശുപത്രി ജംഗ്ഷൻ റോഡു നിർമാണം വിലയിരുത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

അടുത്ത 48 മണിക്കൂറിനുള്ളില്‍ തന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ മാധ്യമങ്ങളോടാണ് വ്യക്തമാക്കിയത്. മറ്റൊരു പാര്‍ട്ടിയിലും ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തന്റെ ഭാവി രാഷ്ട്രീയ നടപടി തീരുമാനിക്കുമെന്നും ചവാന്‍ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന അവകാശവാദം ഉന്നയിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ചവാന്റെ കാര്യത്തില്‍ സൂചനയൊന്നും നല്‍കിയിട്ടില്ല.

ALSO READ: ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

പ്രത്യയശാസ്ത്രത്തേക്കാള്‍ ശക്തമാണ് വാഷിംഗ് മെഷീനെന്നും അഴിമതിക്കാരായ’ നേതാക്കളെ വെളുപ്പിച്ചെടുക്കാനുള്ള ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഒടുവിലത്തെ ഇരയാണ് അശോക് ചാവാനെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഇരയാണ് ചവാനെന്നും ജയറാം രമേശ് പറഞ്ഞു. അശോക് ചവാന്‍ രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

ALSO READ: വെറും വയറ്റില്‍ രാവിലെ കറിവേപ്പിലയിട്ട വെള്ളം കുടിക്കൂ…ഗുണങ്ങള്‍ ഏറെ

70,000 കോടിയുടെ ജലസേചന കുംഭകോണത്തില്‍ അജിത് പവാര്‍ ആരോപണവിധേയനായെന്നും 10 ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേര്‍ന്നാണ് ക്ലീന്‍ ചിറ്റ് നേടിയതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അശോക് ചവാന്‍ ഇപ്പോള്‍ ബിജെപിയില്‍ ചേരുന്നത് തന്റെ ആദര്‍ശ് അഴിമതി അവസാനിപ്പിക്കാന്‍ വേണ്ടിയാണെന്നും ഉദ്ധവ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ലോട്ടസ് വഴി കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഒരു മാസത്തിനിടെ സംസ്ഥാനത്തെ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടത് ഇന്ത്യ മുന്നണിയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration