മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക്? കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിവെയ്ക്കുമെന്നും ബിജെപിയിലേക്ക് പോകുമെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അശോക് ചവാന്റെ രാജി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് ചവാൻ രാജിവെച്ചത് മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി. മുൻ കോൺഗ്രസ് നേതാവ് പാർട്ടിയിൽ അതൃപ്തനാണെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മുംബൈയിൽ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറുമായി ചവാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

ALSO READ: തൃപ്പൂണിത്തുറ പടക്കശാലയിലെ സ്ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാജോർജ്

അശോക് ചവാൻ ബിജെപിയിൽ ചേരുന്നതോടെ മഹാരാഷ്ട്രയിൽ കൂടുതൽ ഓപ്പറേഷൻ താമര നടക്കുവാൻ സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു മാസം മുൻപ് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ പാർട്ടിയെ ഉപേക്ഷിച്ച് ബിജെപിയിലേക്ക് മാറിയതിന് ശേഷം കോൺഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ പ്രഹരമാണിത്. അഞ്ച് പതിറ്റാണ്ടിലേറെയായി ദേവ്‌റ കുടുംബം കോൺഗ്രസുമായി ബന്ധപ്പെട്ടിരിക്കുന്നു, സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നേതാക്കളിൽ ഒരാളായിരുന്നു മുരളി ദേവ്‌റ .

മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുംബൈയിലെത്തി ശിവസേന താക്കറെ പക്ഷം നേതാക്കളെ കണ്ടിരുന്നു. ഇതിന് പുറകെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ പാർട്ടി വിടുന്ന വാർത്ത പുറത്ത് വരുന്നത്.

ALSO READ: പ്രേമചന്ദ്രൻ എംപിയെ ചായകുടിക്കാൻ വിളിച്ചതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News