മുംബൈ ഉപനഗരമായ ഉല്ലാസ നഗറിന് സമീപം മാനേരഗാവില്‍ സിപിഐഎം ഉല്ലാസ നഗർ ലോക്കല്‍ കമ്മറ്റിയുടെ കാര്യാലയത്തിന്റെ ഉത്ഘാടനം അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് ഡോ.അശോക് ദവളെ നിര്‍വ്വഹിച്ചു. പാർട്ടി പ്രവർത്തനങ്ങൾക്കായി പുതിയൊരു ഓഫീസ് ആരംഭിക്കാനായതിൽ സന്തോഷം പങ്ക് വച്ച് ധാവളെ. ഇതിനായി പ്രവർത്തിച്ച താനെ-പാല്‍ഘര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും താലൂക്ക് സെക്രട്ടറിയുമായ പി കെ ലാലിയെ പ്രത്യേകം അഭിനന്ദിച്ചു.
Also Read: ചിന്ത ജെറോമിനെ കോൺഗ്രസ് പ്രവർത്തകർ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം
നല്ല ദിവസം വരുമെന്ന കപട വാഗ്ദാനവുമായി അധികാരത്തിലേറിയ നരേന്ദ്ര മോദി പത്തു വർഷം പിന്നിടുമ്പോൾ ഒരു നേട്ടവുമുണ്ടാക്കാതെ ഗ്യാരണ്ടിയുമായി വന്നാണ് ജനങ്ങളെ വീണ്ടും പറ്റിക്കാൻ നോക്കുന്നതെന്ന് നിറവേറ്റാതെ പോയ വാഗ്‌ദാനങ്ങൾ എണ്ണിയെണ്ണി പറഞ്ഞു കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവളെ രൂക്ഷമായി വിമർശിച്ചു. പത്തു വർഷം മുൻപ് 410 രൂപയുണ്ടായിരുന്ന പാചക വാതകത്തിന് ഇന്ന് 1100 രൂപയാണെന്നും പെട്രോൾ വില 40 രൂപയിൽ നിന്നാണ് കുതിച്ചുയർന്നെതെന്നും ധാവളെ ചൂണ്ടിക്കാട്ടി. സ്വിസ്സ് ബാങ്കിൽ നിന്നും കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും ബാങ്കിൽ 15 ലക്ഷം നിക്ഷേപിക്കാമെന്ന അന്നത്തെ തിരഞ്ഞെടുപ്പ് വാദ്ഗാനം ആരും മറന്നിട്ടില്ലെന്നും അശോക് ധാവളെ ഓർമിപ്പിച്ചു. രണ്ടു കോടി യുവാക്കൾക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞു മോഹിപ്പിച്ച നരേന്ദ്ര മോദിയോട് തങ്ങളുടെ ഉണ്ടായിരുന്ന ജോലി പോലും കഴിഞ്ഞ വർഷങ്ങളിൽ ഇല്ലാതായെന്നാണ് രാജ്യത്തെ യുവാക്കൾ പരാതിപ്പെടുന്നതെന്നും കിസാൻ സഭ നേതാവ് കൂട്ടിച്ചേർത്തു.
Also Read: മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസ്സോസിയേഷന്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രാചി ഹതിൽ വേക്കര്‍ ജില്ലാകമ്മറ്റി അംഗം സുനില്‍ ചവാന്‍ ഡോ.കവിത വരേ, ഡിവൈഎഫ്ഐ താലൂക്ക് അദ്ധ്യക്ഷ ജ്യോതി തായടെ, കൂടാതെ ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിഐടിയു, നേതാക്കളും പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായി വലിയ ജനാവലി സന്നിഹിതരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here