തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണെങ്കിൽ സന്ദർശിക്കാൻ മോദിക്ക് സമയമുണ്ട് , പരിഹാസവുമായി അശോക് ഗെഹ്ലോട്

മണിപ്പൂരിലെ വംശീയ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഭരണ കൂടവും സ്വീകരിക്കുന്ന നിസ്സംഗതാ മനോഭാവത്തിനെതിരെ വിമർശനവും പരിഹാസവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് . ഇലക്ഷൻ വരാനിരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കാൻ മോദിക്ക് സമയമുണ്ട് , പക്ഷെ കലാപ മുഖരിതമായ മണിപ്പൂർ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയം കിട്ടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഈയിടെ പുറത്ത് വന്ന മണിപ്പൂരിൽ നടന്ന ലൈംഗികാതിക്രമത്തിന്റെ വീഡിയോയെ കൂടി പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.രാജസ്ഥാനിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്‌നത്തിൽ ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രിയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ് .

also read :40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്രാ ഇളവ്: മന്ത്രി ആന്‍റണി രാജു

“ആദ്യമായാണ് ഒരു പ്രധാനമന്ത്രി പ്രശ്നം നടക്കുന്ന മണിപ്പൂർ സന്ദർശിക്കാതെ കർണാടക, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ തെരഞ്ഞെടുപ്പിനായി സന്ദർശിക്കുന്നത് ഞാൻ കാണുന്നത്. മണിപ്പൂരിലെ അദ്ദേഹത്തിന്റെ സർക്കാരാണ് മണിപ്പൂർ ഭരിക്കുന്നത്, അവിടെ കോൺഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ അദ്ദേഹം എന്ത് പറയുമായിരുന്നുവെന്ന് സങ്കൽപ്പിച്ചു നോക്കൂ,” ജയ്പൂരിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗെഹ്ലോട് പ്രതികരിച്ചു.

also read :തിരുവല്ല ബൈപ്പാസിൽ രണ്ടിടങ്ങളിൽ ആംബുലൻസുകൾ അപകടങ്ങളിൽപ്പെട്ടു , രണ്ട് പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here