കേരളീയത്തിലെ ആദിമം പ്രദർശനം; വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി അശോകൻ ചരുവിൽ

കേരളീയത്തിലെ ആദിമം പ്രദർശനം വിവാദമാക്കിയവർക്കെതിരെ പ്രതികരണവുമായി കഥാകൃത്ത് അശോകൻ ചരുവിൽ. ഗോത്രവർഗ്ഗക്കാർ നടത്തിയ കലാപ്രകടനങ്ങൾ എന്തുകൊണ്ടാണ് ചിലർക്ക് പ്രദർശനം മാത്രമായി തോന്നിയതെന്നും അശോകൻ ചരുവിൽ ചോദിച്ചു. ദുർവ്യാഖ്യാനങ്ങൾ നടത്തിയതാണെങ്കിലും ഗോത്രകലകളെ കുറിച്ചുള്ള സംവാദത്തിന് ഇത് വഴിയൊരുക്കിയതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read; ‘അതെ, പലസ്തീന്‍ കേരളത്തിലാണ്…’ ഏഷ്യാനെറ്റ് ന്യൂസിന്റേത് മുതലാളിയെ പ്രീതിപ്പെടുത്തല്‍; വിമര്‍ശിച്ച് എം സ്വരാജ്

കേരളീയത്തിലെ ആദിമം പ്രദർശനത്തിന്റെ ഭാഗമായി ഗോത്ര കലാരൂപങ്ങൾ അവതരിപ്പിച്ച ആദിവാസി കലാകാരന്മാർ ഒരു കുടിലിനു മുന്നിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിലർ പരിപാടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഗോത്രവർഗ്ഗക്കാരായ ആദിവാസികളെ പ്രദർശന വസ്തുക്കൾ ആക്കുന്നു എന്നായിരുന്നു ചിലരുടെ ആരോപണം. എന്നാൽ ഗോത്രസമൂഹങ്ങളിലെ വീട്ടുമുറ്റങ്ങളിലും കൃഷിയിടങ്ങളിലും അരങ്ങേറുന്ന കലാരൂപങ്ങൾ പ്രദർശിപ്പിക്കാൻ അതിനു യോജിച്ച പശ്ചാത്തലമാണ് ആദിമത്തിൽ ഒരുക്കിയിരുന്നത്. ഇങ്ങനെ തയ്യാറാക്കിയ കുടിലുകൾക്ക് മുന്നിൽ സ്വാഭാവികത ചോർന്നു പോകാതെ കലാരൂപങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കലാപ്രകടനത്തിന്റെ ഇടവേളയിൽ ഈ കുടിലിനു മുന്നിൽ വിശ്രമിച്ചിരുന്ന ഗോത്രകലാകാരന്മാരുടെ ചിത്രമെടുത്താണ് ആദിമം പരിപാടിയെ തെറ്റായി വ്യാഖ്യാനിക്കാൻ സോഷ്യൽ മീഡിയയിൽ ശ്രമം നടന്നത്. കേരളീയം വേദിയിൽ നേരിട്ട് പോകാൻ കഴിയാതിരുന്നത് മൂലം ഈ ആരോപണങ്ങൾ താൻ പോലും ആദ്യം വിശ്വസിച്ചു പോയി എന്നും അശോകൻ ചെരുവിൽ പറഞ്ഞു. അതേസമയം കൂടുതൽ അന്വേഷിച്ചപ്പോഴാണ് കേരളീയത്തിനെതിരെ നടന്ന പ്രചാരണങ്ങളുടെ ഭാഗമായിരുന്നു ഇതെല്ലാം എന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

Also Read; ‘ഉദയസൂര്യന്റെ നാട്ടില്‍ ഉദിച്ചുയര്‍ന്ന് വിഷ്ണു’; ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയ്ക്ക് വിദഗ്ദ്ധരുടെ അംഗീകാരവും പ്രശംസയും

കഥകളി ഉൾപ്പെടെയുള്ള മറ്റു കലാരൂപങ്ങൾ അവതരിപ്പിച്ചപ്പോൾ ആധുനിക വേഷങ്ങൾ അണിഞ്ഞായിരുന്നില്ല അവതരണം എന്ന് ആരും വിമർശിച്ചിട്ടില്ല. ദളിത് ഗോത്ര വിഭാഗങ്ങളുടെ ജീവിതം ജീവിതമായി ചിലർക്ക് തോന്നാത്തത് പോലെ അവരുടെ കലയും കലയോ സംസ്കാരമോ ആയി തോന്നാത്തതിനെ കുറ്റം പറയാൻ കഴിയില്ല. എന്തായാലും സംവാദം നടക്കട്ടെ എന്നും അശോകൻ ചരുവിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News