വയലാർ പുരസ്കാരം അശോകൻ ചരുവിൽ ഏറ്റുവാങ്ങി

48-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം വിതരണം ചെയ്തു. പെരുമ്പടവം ശ്രീധരനിൽ നിന്നും അശോകൻ ചരുവിൽ പുരസ്കാരം ഏറ്റുവാങ്ങി. അശോകൻ ചരുവിലിന്റെ കാട്ടൂർ കടവ് എന്ന കൃതിക്കായിരുന്നു പുരസ്കാരം. യാതൊരു തടസ്സവുമില്ലാതെ സംശുദ്ധിയോടുകൂടി വരും വർഷങ്ങളിലും അവാർഡ് വിതരണം നടത്തിക്കൊണ്ടു പോകാൻ കഴിയട്ടെയെന്ന് ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ കവി പെരുമ്പടവം ശ്രീധരൻ പറഞ്ഞു.

Also read:രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനിയെന്ന് സമ്മതിച്ച് കെ സുധാകരൻ

വർഷം കഴിയും തോറും വയലാർ അവാർഡിന് സ്വീകാര്യത ഏറി വരുന്നത് ട്രസ്റ്റിന് ആഹ്ലാദം പകരുന്ന നിമിഷമെന്ന് ട്രസ്റ്റ് അംഗം പ്രഭാവർമ്മ പറഞ്ഞു. അവാർഡ് നേടുക എന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് നൽകുന്ന ജൂറിയിൽ അംഗമാവുകയെന്നത്. അവാർഡ് നേടിയ അശോകൻ ചരുവിലിന് ജൂറി അംഗം ബെന്യാമിൻ ആശംസകൾ നേർന്നു.

മൂന്ന് ഘട്ടമായാണ് അവാർഡ് നിർണയം നടത്തിയത്. പ്രശസ്തി പത്രവും ഫലകവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്കാരം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ബി സതീശൻ, തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News