നടനും മിമിക്രി താരവുമായ അസീസ് തന്നെ അനുകരിക്കുന്നത് മോശമായിട്ടെന്ന് അശോകൻ. അമരത്തിലെ തന്നെ അസീസ് അവതരിപ്പിക്കുമ്പോൾ നന്നായാണ് ചെയ്യുന്നത് എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും, തന്നെപ്പോലെ ഉള്ളവരെ വെച്ചാണ് പോപ്പുലാരിറ്റി ഉണ്ടായതെന്ന് അസീസ് ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞു.
ALSO READ: മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവെച്ച് സുരേഷ് ഗോപി, അശ്ലീലച്ചുവയുള്ള സംഭാഷണവും, കൈ തട്ടി മാറ്റി യുവതി
അശോകൻ പറഞ്ഞത്
സിനിമയില്‍ ഞാന്‍ അഭിനയിച്ചതിന്‍റെ പത്തിരട്ടിയാണ് മിക്കയാളുകളും കാണിക്കുന്നത്. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല.
അസീസ് നല്ല മിമിക്രിക്കാരനാണ്. പക്ഷേ അമരത്തിലെ തന്നെ നന്നായാണ് ചെയ്യുന്നത് എന്നെനിക്ക് തോന്നിയിട്ടില്ല. എന്നെപ്പോലെ ഉള്ളവരെ വെച്ചാണ് പോപ്പുലാരിറ്റി ഉണ്ടായതെന്ന് അസീസ് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here