മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി ചില മാറ്റങ്ങളുണ്ടാകുമെന്ന് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി യുടെ മകനും കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ അഷ്‌റഫ് കടയ്ക്കല്‍. ഈ തെരഞ്ഞെടുപ്പില്‍ കുറച്ചധികം മുസ്ലീം വോട്ടര്‍മാര്‍ മാറി ചിന്തിക്കും. യുഡിഎഫിന്‍റെ എംപിമാര്‍ പാര്ലമെന്റില് എഫക്ടീവായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പല വിഭാഗക്കാര്‍ക്കും മനസിലായി. മുസ്ലീം സമുദായക്കാര്‍ പലരും അത് മനസിലാക്കി.
സിഎഎ, ആര്‍ട്ടിക്കിള്‍ 370 മുതലായ വിഷയങ്ങളിലും ഒന്നും കോണ്‍ഗ്രസ് എംപിമാര്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ഒരുരീതിയിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുമില്ല. പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു എന്നല്ലാതെ എഫക്ടീവായി കോണ്‍ഗ്രസ് എംപിമാര്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന നിലപാടും മുസ്ലീം കമ്മ്യൂണിറ്റിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്.
ഇതേ സാഹചര്യത്തിലാണ് രാജ്യസഭയില്‍ ഇടതുപക്ഷത്തിന്റെ എംപിയായ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പാര്‍ലമെന്റിലെ പ്രകടനം കേരളത്തിലെ മുസ്ലീം കമ്മ്യൂണിറ്റിയിലും മൈനോറിറ്റി കമ്മ്യൂണിറ്റിയിലും സ്വാധീനം ചെലുത്തിയത്.
ഒരാള്‍ക്ക് പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്ന് ഇത്ര ശക്തമായി പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് 19 എംപിമാരെ അയച്ച യുഡിഎഫിന് സാധിക്കുന്നില്ല എന്ന് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങി. ആ ചിന്തയുടെ അടിസ്ഥാനത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് വരാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here