കേരളത്തിലെ ആദ്യ കലാലയ രക്തസാക്ഷി അഷ്‌റഫിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അന്‍പത് വയസ്

ക്യാമ്പസില്‍ കൊലക്കത്തിക്ക് ഇരയായ കേരളത്തിലെ ആദ്യ കലാലയ രക്തസാക്ഷി അഷ്‌റഫിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അന്‍പത് വയസ്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന അഷ്‌റഫിനെ കെ എസ് യുക്കാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു

കേരളത്തിലെ കലാലയത്തിനകത്ത് നടന്ന ആദ്യ കൊലപാതകമായിരുന്നു അഷ്‌റഫിന്റേത്.പഠനത്തിലും കായിക രംഗത്തും സംഘടനാരംഗത്തും മികവ് തെളിയിച്ച വിദ്യാര്‍ത്ഥി. 1973 ലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ആദ്യമായി എസ് എഫ് ഐ യുടെ വിജയം.

Also Read : സെയിൽസ്‌ ടീമിൽ നിന്ന്‌ സംവിധായകനിലേക്കുള്ള ദൂരം ചെറുതല്ല; ഖാലിദ് റഹ്മാന്റെ കഠിനാധ്വാനത്തിന് പിറകിൽ ഇങ്ങനെയും ഒരു കഥയുണ്ട്; എഫ്ബി പോസ്റ്റ് വൈറൽ

പിന്നാലെ വിറളിപൂണ്ട കെ എസ് യുവിന്റെ അക്രമ പരമ്പര. ചെയര്‍മാനായി വിജയിച്ച എ കെ ബാലനെ വകവരുത്താന്‍ കെ എസ് യു പദ്ധതി തയ്യാറാക്കി. 1973 ഡിസംബര്‍ 3 ന് എ കെ ബാലനെയും മറ്റ് എസ് എഫ് ഐ നേതാക്കളെയും മാരകായുധങ്ങളുമായി ആക്രമിച്ചു.പോലീസ് നോക്കി നില്‍ക്കെയായിരുന്നു നര നായാട്ട്.

ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മാരകമായി പരിക്കേറ്റു. അഷ്‌റഫിന്റെ നെഞ്ചിലാണ് കഠാര ആഴ്ന്നിറങ്ങിയത്. 1974 മാര്‍ച്ച് 5 ന് അഷ്‌റഫ് മരണത്തിന് കീഴടങ്ങി.അരനൂറ്റാണ്ട് പിന്നിടുമ്പോഴും ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന കലാലയത്തിലെ ആദ്യ രക്തസാക്ഷിത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News