ജോലി നഷ്ടപ്പെട്ട് വീട്ടിലെത്തിയപ്പോൾ പുല്ലുവില; രണ്ടാം വിസിറ്റ് വിസയിൽ ജോലി, ദിവസങ്ങൾക്കകം മരണം, പ്രവാസിയുടെ കരൾപിളരും കഥ പങ്കുവച്ച് അഷറഫ് താമരശ്ശേരി

ashraf-thamarassery-pravasi

ഒരുപാട് കാലത്തെ ഗള്‍ഫ് പ്രവാസം കൊണ്ട് കുടുംബത്തെ മാന്യമായി പോറ്റിയെങ്കിലും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ കാര്യങ്ങള്‍ മാറിമറിയുകയും വീണ്ടും പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ പങ്കുവെച്ച് യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി. പ്രവാസ ലോകത്ത് ചോര നീരാക്കിയാണ് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം, മക്കളുടെ പഠനം തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുത്തത്. എന്നാൽ, തിരിച്ചെത്തിയപ്പോൾ കുടുംബത്തില്‍ അദ്ദേഹത്തിന് ഒരു പരിഗണനയും ലഭിക്കാത്ത അവസ്ഥയുണ്ടായി.

ആയ കാലത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ സമാധാനമായി കഴിയാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഒരു പരീക്ഷണമെന്ന നിലയ്ക്ക് വിസിറ്റ് വിസയില്‍ വീണ്ടും പ്രവാസ ലോകത്തേക്ക് വരുന്നത്. ഒരു വിസിറ്റ് കഴിഞ്ഞ് രണ്ടാമത്തെ വിസിറ്റ് വിസയിലാണ് ഒരു ജോലി ശരിയായത്. ജോലി കിട്ടി ആശ്വാസമായി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മരണം ഹൃദയഘാതത്തിന്റെ രൂപത്തിന്റെ വന്നെത്തുന്നത്.

Read Also: മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; അബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

ആ സഹോദരന്‍ അങ്ങിനെ യാത്രയായി. അവസാന യാത്ര. എല്ലാ നൊമ്പരങ്ങളും ഇറക്കി വെച്ചൊരു യാത്ര… പരിഭവങ്ങളും പരാതികളും ഇല്ലാത്ത ലോകത്തേക്ക് നിശബ്ദനായി അയാള്‍ യാത്രയായി. ഇദ്ദേഹത്തിന്റെ വിരഹത്തില്‍ ഒരിറ്റ് കണ്ണുനീര്‍ പൊഴിക്കാന്‍ ആരോരുമില്ലാതെയങ്ങിനെ- അഷറഫ് ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News