അവതരിപ്പിച്ച എല്ലാ പ്രോജക്ടുകളിലും നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി, പ്രൊഫ. കെ.വി. തോമസ്

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി. റെയിൽ ഭവനിൽ കേന്ദ്ര മന്ത്രിയുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന് ഗുണകരമായ പ്രതികരണമാണ് കേന്ദ്ര മന്ത്രിയിൽ നിന്നുണ്ടായതെന്നും ഉന്നയിച്ച ആവശ്യങ്ങളിലെല്ലാം അനുകൂലമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. നേമം കോച്ചിംഗ് ടെർമിനൽ പ്രോജക്ട് നടപ്പിലാക്കണമെന്നതാണ് ഒന്നാമതായി ആവശ്യപ്പെട്ടത്.

അങ്കമാലി-എരുമേലി ശബരി ന്യൂലൈൻ പദ്ധതി ഏറെ അനിവാര്യമാണെന്നും ശബരിമല തീർത്ഥാടനത്തിന് കേരളത്തിലെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഇത് ഉപയോഗപ്പെടുമെന്നും കേന്ദ്ര മന്ത്രിയെ അറിയിച്ചു. ഇതിന്റെ 50 % ചെലവ് കേരള സർക്കാർ വഹിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്തും കേന്ദ്രമന്ത്രിയ്ക്ക് കൈമാറി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ബദൽ അലൈൻമെന്റ് കൂടി പരിശോധിക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു. ഇത് പൂർത്തിയായാൽ മുൻഗണന നൽകി പദ്ധതി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചതായും കെ വി തോമസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News