“വെളിവും ബോധവുമുള്ള ആണുങ്ങളെ പറയിപ്പിക്കാൻ ”; സവാദിന് സ്വീകരണം നൽകിയ കേരള മെൻസ് അസോസിയേഷനെതിരെ അശ്വതി ശ്രീകാന്ത്

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്റ സ്വീകരണം നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി അവതാരകയായ അശ്വതി ശ്രീകാന്ത്.

‘സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’ എന്നാണ് അശ്വതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

Also Read: മരിച്ചത് മൃഗങ്ങളല്ല മനുഷ്യരാണ്; മൃതദേഹങ്ങൾ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്നതിനെതിരെ വിമർശനം ഉയരുന്നു

ശനിയാഴ്ച ജാമ്യം ലഭിച്ച സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന സ്വീകരണം നൽകിയിരുന്നു. സംഭവം നടന്നതിന് ശേഷം സവാദിന് പിന്തുണ നൽകിയ സംഘടന,. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News