‘ലൈംഗികാധിക്ഷേപം നടത്തുന്ന കോൺഗ്രസുകാർ ഒന്നല്ല ഒരായിരം ഉണ്ട്’, ഉമ തോമസിനും കെ കെ രമയ്ക്കും മുൻപിൽ തെളിവുകൾ നിരത്തി ഫേസ്ബുക് പോസ്റ്റ്

കെ കെ ശൈലജ ടീച്ചർക്കെതിരെയുള്ള കോൺഗ്രസിന്റെ ലൈംഗികാധിക്ഷേപത്തെ ന്യായീകരിക്കാൻ രംഗത്തെത്തിയ കെ കെ രമയ്‌ക്കും ഉമ തോമസിനും മറുപടിയുമായി അശ്വിൻ അശോകിന്റെ ഫേസ്ബുക് പോസ്റ്റ്. ടീച്ചർക്കെതിരെ നടത്തിയ സൈബർ ആക്രമണത്തിൽ ഏതെങ്കിലും യുഡിഎഫ് പ്രവർത്തകർ ഉണ്ടോ എന്നും, ഉണ്ടെങ്കിൽ കാണിച്ചു താ തങ്ങൾ വെല്ലുവിളിക്കുന്നെന്നും ഇരുവരും വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ വെല്ലുവിളിക്കാണ് തെളിവുകൾ നിരത്തികൊണ്ട് അശ്വിൻ അശോകെ മറുപടി നൽകിയത്.

ALSO READ: ‘പാലക്കാടിനെ അവഗണിച്ചു, കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നിലപാടില്ല’, കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ഒന്നല്ല ഒരായിരം തെളിവുകൾ ഇത് സംബന്ധിച്ച് കോൺഗ്രസിനെതിരെ ഉണ്ടെന്നാണ് അശ്വിൻ കുറിച്ചത്. കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ കോൺഗ്രസുകാർ തുടങ്ങിയ സൈബർ ആക്രമണ പേജുകളെ കുറിച്ചും, തൃക്കാക്കര ഇലക്ഷന് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ ജോ ജോസഫിൻ്റെ ചിത്രം മോർഫ് ചെയ്യ്തു അശ്ശീല വീഡിയോ ഉണ്ടാക്കിയ സംഭവത്തെ കുറിച്ചുമെല്ലാം പരാമർശിച്ചുകൊണ്ടാണ് അശ്വിന്റെ ഫേസ്ബുക് പോസ്റ്റ് കടന്നു പോകുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ടീച്ചർക്ക് എതിരെയുള്ള ലൈംഗികാധിക്ഷേപത്തെ ന്യായീകരിക്കാൻ UDF എം എൽ എ മാർ ആയ KK രമയും, ഉമ തോമസും മാധ്യമങ്ങളെ കണ്ടിരുന്നു. എന്നിട്ട് ഒരു ചോദ്യവും ചോദിച്ചു , ഇത്തരം പ്രവൃത്തിയിൽ ഏതെങ്കിലും UDF പ്രവർത്തകർ ഉണ്ടോ എന്ന് , ഉണ്ടെങ്കിൽ കാണിച്ചു താ , ഞാൻ വെല്ലുവിളിക്കുന്നെന്ന്.

ഒന്ന് അല്ല , ഒരായിരം ഉദാഹരണം ഉണ്ട്.

1) തയ്യൽ ടീച്ചറുടെ കഷ്ണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരുന്നവർക്ക് സമ്മാനം തരുന്നതാണ് – Shobin Thomas Chavanalil

യൂത്ത്കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ എഴുതിയതാണ്. ഷോബിൻ വടകര മണ്ഡലത്തിലെ സോഷ്യൽ മീഡിയ പ്രചരണത്തിൽ വ്യാജ പ്രസിഡൻറിന് ഒപ്പം ചുക്കാൻ പിടിക്കുന്ന ആൾ ആണ്. പ്രചരണ സമയത്തുള്ള ഇവരുടെ ഫോട്ടോ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

ഇയാൾക്ക് എതിരെ എന്തെങ്കിലും നടപടി UDF എടുത്തോ ? ഇനി എടുക്കുമോ ?

ഈ കമൻ്റിലെ മറ്റൊരു വിഷയം തൊഴിലാളി വിരുദ്ധതയാണ്. ഹൈസ്കൂളിൽ സയൻസ് ടീച്ചർ ആയിരുന്ന ശൈലജ ടീച്ചറിനെ തയ്യൽ ടീച്ചർ എന്ന് പറയുന്നതിലൂടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തയ്യൽ തൊഴിലാളികൾ / ടീച്ചർമാർ മോശമായ എന്തോ ജോലിയാണ് ചെയ്യുന്നത് എന്ന ധ്വനിയാണ് ഉണ്ടാക്കുന്നത്.

ALSO READ: ‘മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്തു, സ്‌കൂള്‍ മാനേജരെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു’, തെലങ്കാനയിൽ ഹനുമാൻ സാമീസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

2) ശൈലജ ടീച്ചറുടെ പ്രസ് മീറ്റ് കാണിച്ച മാധ്യമങ്ങളുടെ പോസ്റ്റ്‌ ന് കീഴിൽ ഗ്രാനി സെക്സ് വീഡിയോ കാണാൻ താൽപര്യമുണ്ടെന്ന് കമൻറ് ചെയ്തത് ഫൈസൽ എന്ന UDF പ്രവർത്തകനാണ് , വ്യാജ പ്രചരണത്തിൽ പോലീസ് FIR ഇട്ടത് രണ്ട് UDF പ്രവർത്തകർക്ക് എതിരെയാണ് , ആർക്കേലും എതിരെ വാക്ക് കൊണ്ട് എങ്കിലും ഇവരെ തള്ളി പറഞ്ഞോ ?

3) നിങ്ങൾക്ക് തിരുവനന്തപുരം KSU ജില്ലാ സെക്രട്ടറി ആരാണ് എന്ന് അറിയാമോ ?

പുതുപ്പള്ളി തിരഞ്ഞെടുപ്പ് സമയത്ത് ( 2023 സെപ്റ്റംബർ ) ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന സ്ത്രീകളെ , ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവരുടെ ഭാര്യമാരെ , പെൺകുട്ടികളെ വളരെ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്യ്തും , ലൈംഗിക ചുവയുള്ള കമൻറുകൾ ഇട്ടും അതിഷേപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുഞ്ഞച്ചൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച അഭിൻ കോടങ്കരയാണ്.

കേരളത്തിലെ ഒരു വനിതാ മന്ത്രിയുടെ മകൾക്ക് എതിരെ പോലും ലൈംഗിക അധിക്ഷേപം നടത്തി ഈ ഊള.

ഇയാളെ സെക്രട്ടറിയാക്കിയത് 2024 ഫെബ്രുവരിയിലാണ്. ഈ കേസിൽ അഭിന് ജാമ്യം എടുത്തു കൊടുത്തത് കോൺഗ്രസ് നേതൃത്വം നേരിട്ട് ചുമതലപ്പെടുത്തിയ 5 വക്കീലന്മാരാണ് , അതിന് ശേഷം ആ വക്കീലുമാരെ അഭിനന്ദിച്ചു പോസ്റ്റ് ഇട്ടത് കോൺഗ്രസിൻ്റെ ഡിജിറ്റൽ മീഡിയ സെൽ തലവനാണ്.

നടപടി എടുത്തില്ല എന്ന് മാത്രമല്ല , നിയമ സഹായം നൽകിയതിന് പുറമെ KSU ജില്ലാ സെക്രട്ടറിയായി പ്രൊമോട്ട് ചെയ്യുകയാണ് ചെയ്യ്തത്.

4) കഴിഞ്ഞ തൃക്കാക്കര ഇലക്ഷന് LDF സ്ഥാനാർത്ഥിയായ ഡോ ജോ ജോസഫിൻ്റെ ചിത്രം മോർഫ് ചെയ്യ്തു അശ്ശീല വീഡിയോ ഉണ്ടാക്കിയത് കോൺഗ്രസ് ആയിരുന്നു. ആ കേസിൽ അറസ്റ്റിലായത് യൂത്ത്കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ ആയിരുന്നു. അയാൾ ഇന്നും കോൺഗ്രസ് പാർടിയിൽ തന്നെ ഉണ്ട്.

ALSO READ: ‘ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിൽ’, ഇതേക്കുറിച്ച് ആളുകളെ അറിയിക്കാനാണ് അങ്ങനെ ചെയ്തതെന്ന് ഫഹദ്

5) ചിന്തൻ ശിബിരിൽ തിരുവനന്തപുരം സ്വദേശിയായ ദലിത് യുവതിയോട് യൂത്ത് കോൺഗ്രസ് എക്സിക്യുട്ടീവ് അംഗമായ ശംബു പാൽ കുളങ്ങര ( വിവേക് നായർ ) മദ്യപിച്ചെത്തി കിടക്കപങ്കിടാൻ ആവശ്യപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും ചൂണ്ടികാട്ടി പെൺകുട്ടി ദേശീയ നേതൃത്വത്തിന് പരാതി നിൽകിയിരുന്നു. ആ പരാതി പോലീസ് ന് പോലും കൈമാറാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ആണ് ഷാഫി യുടെ നേതൃത്തിൽ ഉള്ള യൂത്ത് കോൺഗ്രസ്‌ അന്ന് ചെയ്തത്.

ശംബു പാൽ കുളങ്ങരയ്ക്ക് ക്ലീൻ ചിറ്റ് നൽകി യൂത്ത് കോൺഗ്രസ് ചേർത്തു പിടിച്ചു. യൂത്ത് കോൺഗ്രസ് വ്യാജ പ്രസിഡൻ്റിൻ്റെയും ഷാഫി പറമ്പിലിൻ്റെയും അടുത്ത ആൾ ആണ് ഈ മഹാൻ.

6) AKGക്ക് എതിരെ വളരെ മോശമായ രീതിയിൽ ലൈംഗികാതിഷേപം നടത്തിയത്ത് UDF ൻ്റെ മുൻ MLA ആയിരുന്നു , അയാൾ തന്നെ ഒരു പീഡോഫീലിയ സപ്പോർട്ടർ ആയ മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ്റെ ഇത്തരത്തിലുള്ള പോസ്റ്റിന് MLA ആയിരിക്കുമ്പോൾ തന്നെ ലൈക്ക് ചെയ്യ്തു സപ്പോർട്ട് ചെയ്യ്ത വ്യക്തിയാണ്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി KR മീരയ്ക്ക് എതിരെ സൈബർ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യ്തതും ഇതേ ആൾ ആയിരുന്നു , മീര തന്നെ ഈ വിഷയത്തിൽ അന്ന് പ്രതികരിച്ചിരുന്നു , മാധ്യമ പ്രവർത്തകയായ സുനിതാ ദേവദാസിന് എതിരെയുള്ള സൈബർ ആക്രമണം നടത്താൻ നേതൃത്വം നൽകിയ ആളിനെ അനുകൂലിച്ചും ഇതേ മഹാൻ വന്നിരുന്നു. കൈയ്യിലിരിപ്പ് കൊണ്ട് നാട്ടുകാർ കഴിഞ്ഞ ഇലക്ഷനിൽ വീട്ടിലിരുത്തിയത് കൊണ്ട് ഇപ്പോൾ കുറച്ച് സമാധാനം , പണ്ട് ഇയാൾ അപ്പി ഇട്ടാൽ പോലും വാർത്തയാക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺലൈൻ സംവിധാനം ഇതിന് ഒക്കെ കൂട്ടുനിന്നതും നമ്മൾ മറക്കരുത്.

7) KPCC പ്രസിഡൻ്റ് സ്വന്തം പാർടിയിലെ പ്രതിപക്ഷ നേതാവിനെ വിളിക്കുന്നത് എന്താണ് എന്ന് നമ്മൾ എല്ലാവരും കേട്ടതാണ് , പ്രതിപക്ഷ നേതാവ് അതിന് മറുപടി പറഞ്ഞത് പ്രസിഡൻറ് വിളിച്ചത് ചെറുത് , ഞാൻ എൻ്റെ സഹപ്രവർത്തകരെ വിളിക്കുന്നത് കേട്ടാൽ നിങ്ങൾ ചെവിപൊത്തിപ്പോകും എന്നാണ്. മാധ്യമങ്ങൾ പ്രതിപക്ഷ നേതാവ് പറഞ്ഞത് കേൾക്കാത്ത രീതിയിൽ അതു വഴി പോയി , ഇതിലും വലിയ തെറി വിളിക്കാനുള്ള ഊർജം നൽകുകയും ചെയ്യ്തു. വിളിക്കുന്ന തെറിയുടെ ഒരു സാമ്പിൾ ഒരിക്കൽ ഫേസ്ബുക്കിൽ നിന്നും ഔദ്യോഗിക അക്കൗണ്ട് വഴി കമൻ്റ് ചെയ്യ്ത് നാട്ടുകാർ മുഴുവൻ കണ്ടതുമാണല്ലോ.

പെട്ടെന്ന് ഓർമ്മയിൽ വന്ന വിഷയങ്ങൾ മാത്രമാണ് ഇത് , ഇതാണ് കോൺഗ്രസിൻ്റെ ഇത്തരം വിഷയത്തിലുള്ള നിലപാട്. എന്നിട്ട് അതിനെ ന്യായീകരിക്കാൻ ആകെയുള്ള രണ്ട് വനിതാ MLA മാരെ ഇറക്കിയ കഞ്ഞിക്കുഴി KSU ഐഡിയ വ്യാജ പ്രസിഡൻ്റിൻ്റെ തന്നെ ആവുമല്ലോ.

മാധ്യമങ്ങൾ ഇപ്പോഴും ഈ വിഷയത്തിൽ UDF ന് ഒപ്പം തന്നെയാണ് – അവർ പേരിന് ഒരു വാർത്ത കൊടുത്തു എന്ന് വരുത്തി അവരുടെ ജോലി നിർത്തി , കോൺഗ്രസിൻ്റെ ഈ വിഷയത്തിലുള്ള നിലപാട് തുറന്നു കാണിക്കാൻ കനഗോലുവിൻ്റെ കുപ്പിയും കോഴിക്കാലും വാങ്ങാത്തവർക്ക് എങ്കിലും ബാധ്യതയുണ്ട്.

-അശ്വിൻ അശോക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News