ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍ കുടുംബപരമായ ആവശ്യത്താല്‍ നാട്ടിലേക്ക് മടങ്ങിയതോടെ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ 10 പേരായി ചുരുങ്ങിയിരുന്നു. നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രം വച്ച് പന്തെറിയിക്കേണ്ട ദുരവസ്ഥയിലായിരുന്നു ടീമിന്. ഇപ്പോള്‍ ആര്‍ ആശ്വിന്‍ തിരികെ എത്തിയേക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ആഷ് ഭായ് (അശ്വിന്‍) തിരികെ വരുമെന്നാണ് കരുതുന്നത്.. എനിക്ക് ഉറപ്പില്ല… ഇന്നോ നാളെയോ അശ്വിന്‍ ടീമിനൊപ്പം വീണ്ടും ചേരുമെന്ന സൂചനകളാണ് കുല്‍ദീപ് നല്‍കിയിരിക്കുന്നത് എന്നാല്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
Also Read: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നു: മന്ത്രി ആര്‍ ബിന്ദു
അതേസമയം, മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിവാണ്. യശസ്വി ജയ്സ്വാളിന്റെ (104 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ കുതിച്ചത്. ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. നാലാം ദിനത്തില്‍ രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 370 റണ്‍സിലേറെ ലീഡായി. നാലാം ദിനത്തില്‍ രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 370 റണ്‍സിലേറെ ലീഡായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here