അപൂർവ്വ നേട്ടത്തിലെത്തി ഇന്ത്യൻ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് അശ്വിന്റെ ഈ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായിരിക്കുകയാണ് അശ്വിന്‍.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ 30ല്‍ അധികം അഞ്ച് വിക്കറ്റ് നേട്ടവും 20ല്‍ അധികം 50+ സ്കോറുകളും നേടുന്ന ആദ്യ ബാറ്ററെന്ന പദവിയാണ് അശ്വിന്‍ കരസ്ഥമാക്കിയത്.രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 55.16 ശരാശരിയില്‍ 331 റണ്‍സാണ് അശ്വിന്‍ അവസാനം കളിച്ച ഏഴ് ടെസ്റ്റുകളില്‍ നേടിയത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഇതുവരെയുള്ള മൂന്ന് പതിപ്പുകളിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ. രവീന്ദ്ര ജഡേജ ആയിരുന്നു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ 101-ാമത്തെ മത്സരം കളിക്കുന്ന അശ്വിന്റെ ആറാമത്തെ സെഞ്ച്വറിയായിരുന്നു ചെപ്പോക്കിൽ നേടിയത്.സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് മുന്നിലാണ് അശ്വിന്റെ സെഞ്ച്വറി എന്ന പ്രത്യേകത കൂടിയുണ്ട് . 108 പന്തിൽ നിന്നാണ് അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കിയത്.
ALSO READ: ഐഎസ്എൽ; ഹൈദരാബാദിനെ മുട്ടുകുത്തിച്ച് ബാംഗ്ലൂർ
അതേസമയം മുൻനിര ബാറ്റർമാരിൽ യശ്വസി ജയസ്വാൾ ഒഴികെ മറ്റെല്ലാവരും നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. 118 പന്തിൽ 56 ആണ് ജയ്‌സ്വാൾ നേടിയത് . കൂടാതെ ആൾറൗണ്ടർ രവീന്ദ്ര ജഡേജയും അർദ്ധ സെഞ്ച്വറി നേടി അശ്വിന് മികച്ച പിന്തുണ നൽകി. 117 പന്തിൽ 86 റൺസുമായി അശ്വിനൊപ്പം ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ് ജഡേജ. ആദ്യ ദിനം അവസാനിച്ചപ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 339 റൺസുമായി നിലയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here