ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ സെഞ്ച്വറി നേടി അശ്വിൻ ; ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 339/6

ബംഗ്ലാദേശിനെതിരായുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യൻ ഓൾ റൗണ്ടർ രവിചന്ദ്ര അശ്വൻ.  ടെസ്റ്റ്‌ ക്രിക്കറ്റിൽ 101-ാമത്തെ മത്സരം കളിക്കുന്ന അശ്വിന്റെ ആറാമത്തെ സെഞ്ച്വറിയാണ് ഇന്ന് ചെപ്പോക്കിൽ നേടിയത്. സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് മുന്നിലാണ് അശ്വിന്റെ  സെഞ്ച്വറി  എന്ന പ്രത്യേകത കൂടിയുണ്ട്‌ ഇന്നത്തെ  നേട്ടത്തിന്‌.. 108 പന്തിൽ നിന്നാണ്‌ അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കിയത്.
മുൻനിര ബാറ്റർമാരിൽ യശ്വസി ജയസ്വാൾ ഒഴികെ മറ്റെല്ലാവരും നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്.  118 പന്തിൽ 56 ആണ് ജയ്‌സ്വാൾ നേടിയത് . കൂടാതെ ആൾറൗണ്ടർ രവീന്ദ്ര ജഡേജയും അർദ്ധ സെഞ്ച്വറി നേടി അശ്വിന് മികച്ച പിന്തുണ നൽകി. 117 പന്തിൽ 86 റൺസുമായി  അശ്വിനൊപ്പം ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ് ജഡേജ.  ആദ്യ ദിനം അവസാനിച്ചപ്പോൾ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 339 റൺസുമായി നിലയുറപ്പിച്ചിരിക്കുകയാണ്‌ ഇന്ത്യ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News