ഗ്യാന്‍വാപി സര്‍വെ; കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

ഗ്യാന്‍വാപി സര്‍വേക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വാരാണസി കോടതി കേസ് പരിഗണിക്കും.

also read- ദില്ലിയില്‍ 85കാരിക്ക് ക്രൂരപീഡനം; ബ്ലേഡ് കൊണ്ട് ചുണ്ടുകള്‍ മുറിച്ചു; കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം

മസ്ജിദില്‍ സര്‍വെ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നത്. ഇത് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തുവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ വുദുഖാനയില്‍ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയില്‍ വിശ്വവേദന സനാതന്‍ സംഘ് സെക്രട്ടറി സൂരജ് സിംഗ് ഹര്‍ജി നല്‍കി. ഹര്‍ജി കോടതി സെപ്റ്റംബര്‍ എട്ടിന് പരിഗണിക്കും. വുദുഖാന നിലവില്‍ സര്‍വെയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

also read- പാലക്കാട് കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

വുദുഖാന സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News