ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്ന കേസിൽ എ.എസ്.ഐ.യ്ക്ക് സസ്പെൻഷൻ. തൃത്താല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കാജാഹുസൈനെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഹേമാംബിക നഗർ പോലീസെടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ALSO READ:തൃശൂർ ഡി സി സി ഓഫീസിലെ സംഘർഷം; സജീവൻ കുരിയച്ചിറക്ക് എതിരെ കേസ്
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസെടുത്തിരുന്നു. തൃത്താല പൊ ലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരാതിക്കാരിയുടെ മൊഴിയിൽ മറ്റൊരു യുവാവിനെപ്പറ്റിയും പറഞ്ഞിരുന്നു. ഇൻസ്പെക്ടർ സ്ഥലത്തില്ലാത്ത സമയത്ത് ഈ യുവാവിനെ ഫോണിൽ വിളിക്കുകയും ഒലവക്കോട്ടേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഇയാൾ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്ന് പൊലീസ് അറിയിച്ചു.
ALSO READ: ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ട് താരം ഇഗ സ്വിറ്റെക് സ്വന്തമാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here