ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ തെരഞ്ഞെടുത്തത് ജ്യോതിഷിയുടെ നിർദേശപ്രകാരം, കൈപ്പറ്റിയത് 15 ലക്ഷം: വെളിപ്പെടുത്തലുമായി ഉന്നത ഉദ്യോഗസ്ഥൻ

ഏഷ്യന്‍ കപ്പിൽ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക് കളിക്കാരുടെ വിവരങ്ങള്‍ ഭൂപേഷ് ശര്‍മ്മയെന്ന ജ്യോതിഷിക്ക് കൈമാറിയാതായി റിപ്പോർട്ട്. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് ടീമിൽ കളിക്കാരെ തെരഞ്ഞെടുത്തതെന്നും നാലോളം മത്സരങ്ങൾക്ക് വേണ്ടി ജ്യോതിഷി 12 മുതൽ 15 വരെ ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ALSO READ: ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

ഓരോ കളിക്കാരുടെയും പേരും മറ്റു വിവരങ്ങളും സ്റ്റിമാക് ജ്യോതിഷിക്ക് കൈമാറുകയും ഇവരിൽ ഓരോരുത്തരെയും വിലയിരുത്താൻ പറയുകയും ചെയ്തിരുന്നുവെന്നും, കൊല്‍ക്കത്തയില്‍ നടന്ന നിര്‍ണായക ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നതിന് 48 മണിക്കൂര്‍ മുമ്പായിരുന്നു ഇതെന്നും എഐഎഫ്എഫ് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ALSO READ: ആശുപത്രികളിൽ ജാഗ്രത ശക്തമാക്കും; 16 ടീമുകൾ രൂപീകരിച്ചു; ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി

‘ലിസ്റ്റില്‍ സ്റ്റിമാക്ക് ഗെയിമിന് സാധ്യതയുള്ള 11 പേരുടെ പേരുകള്‍ ജ്യോതിഷിക്ക് നല്‍കിയിരുന്നു, ഫോമിലല്ലാത്തതും പരുക്കിന്റെ പിടിയിലുള്ളതുമായ താരങ്ങൾ അതിലുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനകരമായ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരത്തില്‍ തുടരാന്‍ വിജയം അനിവാര്യമായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ജ്യോതിഷി ഓരോരുത്തരുടെയും പേരുകളിലെ അഭിപ്രായം പറഞ്ഞു. വളരെ നന്നായി ചെയ്യാന്‍ കഴിയുമെന്നും അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതുണ്ടെന്നും ഓരോ കളിക്കാർക്കും ഓരോ ദിവസങ്ങളും നല്ലതാണോ ചീത്തതാണോ എന്ന് പോലും ജ്യോതിഷി പറഞ്ഞു’, എഐഎഫ്എഫ് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News