പരുക്കിനെ തുടര്‍ന്ന് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറയും ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2023 ഏഷ്യാ കപ്പില്‍ ഇരുവരും സ്‌ക്വാഡിന്റെ ഭാഗമാകുമെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച് വരികയാണെന്നും തൃപ്തികരമാണെന്നും എന്‍.സി.എ അറിയിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബുംറക്ക് പരിക്കേല്‍ക്കുന്നത്. പുറം ഭാഗത്തിനായിരുന്നു താരത്തിന് പരിക്ക്. ഒമ്പത് മാസത്തോളം താരം ക്രിക്കറ്റ് പിച്ചില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു. ബുംറ നിലവില്‍ ഫിസിയോതെറാപ്പി ചെയ്യുകയാണെന്നും ലൈറ്റ് ബൗളിങ് പ്രാക്ടീസ് തുടങ്ങിയെന്നും എന്‍.സി.എ അറിയിച്ചു. ഏപ്രിലില്‍ ബുംറ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ന്യൂസിലാന്‍ഡില്‍ നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ താരം എന്‍.സി.എയില്‍ തുടരുകയായിരുന്നു.
Also Read: ധോണിയും ശ്രീശാന്തും നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുന്നു; വൈറലായി വീഡിയോ
ശ്രേയസ് അയ്യര്‍ക്കും പുറം ഭാഗത്തിന് തന്നെയായിരുന്നു പരുക്ക്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. താരം ഇപ്പോള്‍ ഫിസിയോ തെറാപ്പി തുടരുകയാണ്. പരുക്കിനെ തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ ഇരുവര്‍ക്കും നഷ്ടമായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here