ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ

India Womens Hockey

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജപ്പാനെ ഇന്ത്യൻ വനിതകൾ തകർത്തത്.

ആദ്യ പകുതി ഗോൾ രഹിതമായി കടന്നുപോയതിനു ശേഷം 48-ാം മിനിറ്റിൽ നവനീത് കൗറിലൂടെയായിരുന്നു ഇന്ത്യ ആദ്യം സ്കോർ ചെയ്തത്. പെനാൽറ്റി സ്ട്രോക്ക് ഗോളാക്കി മാറ്റിയാണ് താരം ഇന്ത്യക്കായി ആദ്യ ​ഗോൾ നേടിയത്.

Also Read: വിണ്ണിൽ നിന്നും അവരിറങ്ങുന്നു, ഫുട്ബോൾ ലോക ചാമ്പ്യൻമാരായ അർജൻ്റീന ടീം കേരളത്തിലേക്ക്..

സമനിലപിടിക്കാൻ ജപ്പാൻ ശക്തമായി ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി എല്ലാം വിഫലമാകുകയായിരുന്നു. ലാൽ ലാൽറംസിയാമി 56-ാം മിനിറ്റിൽ ഇന്ത്യക്കായി രണ്ടാം ​ഗോൾ നേടിയതോടെ ഇന്ത്യ ആധികാരികമായി ഫൈനലിലേക്ക് മുന്നേറി.

Also Read: പടിക്കല്‍ വണ്‍ഡൗണ്‍? ഇതാ വലിയൊരു സൂചന; ഒസീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇലവന്‍ ഇങ്ങനെയോ

മറ്റൊരു സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മലേഷ്യയെ തകർത്ത് എത്തുന്ന കരുത്തരായ ചൈനയാണ് ഫൈനലിൽഇന്ത്യയുടെ എതിരാളി. മൂന്നാം സ്ഥാനത്തിനായി ജപ്പാനും മലേഷ്യയും തമ്മിൽ മത്സരം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News