ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഓസ്‌ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.50-ാം മിനിറ്റില്‍ ജാക്സണ്‍ ഇര്‍വിനാണ് ഓസ്ട്രേലിയക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. 73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസിന്റെ വകയായിരുന്നു ഓസ്ട്രേലിയക്കായുള്ള അടുത്ത ഗോള്‍.

Also Read: ‘ഗില്ല് ആശയക്കുഴപ്പത്തോടെയാണ് നിന്നത്, ആരാണെങ്കിലും ചൂടാകും’; രോഹന്‍ ഗവാസ്‌കര്‍

16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.ആദ്യ പകുതിയില്‍ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്. രണ്ടാംപകുതിയില്‍ പക്ഷേ, ഇന്ത്യക്ക് മികവ് ആവര്‍ത്തിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News