ഏഷ്യന്‍ കപ്പ്; ഇന്ത്യ ഇന്ന് സിറിയയെ നേരിടും; സഹല്‍ കളിച്ചേക്കും

ഏഷ്യന്‍ കപ്പില്‍ ഇന്ന് ഇന്ത്യയ്ക്ക് നിര്‍ണായക മത്സരം. ഏഷ്യന്‍ കപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിറിയയെ നേരിടാനിറങ്ങുമ്പോള്‍ സിറിയയ്ക്ക് കനത്ത തിരിച്ചടി നല്‍കാനാകും ടീമിന്റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് ടീം ഇന്ത്യ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരം നല്‍കിയേക്കും.

കരുത്തരായ ഓസ്‌ട്രേലിയയോട് കിടപിടിക്കുന്ന പ്രകടനം കാഴ്ച വെച്ചെങ്കിലും പൊരുതി തോറ്റു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം അവസാനിച്ചപ്പോളും നിരാശരായി മടങ്ങേണ്ടിവന്നു ഇന്ത്യയ്ക്ക്. ഏകപക്ഷീയമായ മൂന്ന് ഗോളുകണക്കാണ് ഉസ്‌ബെക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Also Read: ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ടീം കാണിച്ച മികവ് രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ കാണാനിയില്ല. ഈ തിരിച്ചടികള്‍ക്കൊണ്ട് തന്നെ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. അതുകൊണ്ട് തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് സിറിയക്കെതിരായ വിജയം നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News