2023 ഏഷ്യൻ ഗെയിംസ് ; മെഡൽ നേട്ടത്തിലും തന്റെ നാടിനെ ഓർത്തുതേങ്ങി റോഷിബിന ദേവി

2023 ഏഷ്യൻ ഗെയിംസിൽ വുഷുവിൽ വെള്ളി മെഡൽ ജേതാവായ റോഷിബിന ദേവി നൗറെം തന്റെ ശ്രദ്ധേയമായ മെഡൽ നേട്ടത്തിൽ നാടിനെയോർത്തു വിതുമ്പി. “മണിപ്പൂരിലെ ജനങ്ങൾക്ക് ഈ മെഡൽ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മണിപ്പൂരിൽ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ എനിക്ക് എന്റെ ഗ്രാമത്തിലേക്ക് പോകാൻ കഴിയില്ല. ഞങ്ങളെ സംരക്ഷിക്കുന്നവർക്കും ഞങ്ങൾക്കുവേണ്ടി പൊരുതുന്നവർക്കും ഈ മെഡൽ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,എന്ത് സംഭവിക്കുമെന്നും എപ്പോൾ അവസാനിക്കുമെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകുവാൻ സാധിക്കുമോ എന്ന് ഉൽകണ്ഠ പ്രകടിപ്പിച്ചു ”അവസാന മത്സരത്തിന് ശേഷം റോഷിബിന ദേവി പറഞ്ഞു. തൻറെ നാട്ടിലേക്കുള്ള മടങ്ങിവരവ് ഇപ്പോഴും അനിശ്ചിതത്വത്തിലായതോടെ അത്‌ലറ്റും അവളുടെ പോരാട്ടത്തിന് ശേഷം വൈകാരികമാവുകയും ചെയ്തു.

Also Read; പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

നിലവിലുള്ള പ്രക്ഷുബ്ധത സാഹചര്യത്തിൽ തന്റെ മെഡൽ നേട്ടം ആഘോഷപൂർവമാക്കുവാനും, വീട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലെന്നും റോഷിബിന ദേവി പറഞ്ഞു. മണിപ്പൂരിലെ ബിഷ്ണുപൂർ സ്വദേശിയായ റോഷിബിന, വനിതകളുടെ 60 കിലോ വിഭാഗത്തിൽ ചൈനയുടെ വു സിയാവോയിയോട് പരാചയപ്പെട്ടതിന് ശേഷം ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി എട്ടാം വെള്ളി മെഡൽ നേടിയത്. ഇന്ത്യയിൽ നിന്നുമുള്ള ഏഴ് അംഗ വുഷു സംഘത്തിൽനിന്നുമാണ് മെഡൽനേടിയത്.

Also Read; ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തു; ബാങ്ക് എം ഡി രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News