ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ സെമിയിൽ. നേപ്പാളിനെ 23 റൺസിന് തോൽപിച്ചാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 202 റൺസ് നേടി. എന്നാല്‍ സ്കോര്‍ പിന്തുടര്‍ന്ന നേപ്പാളിന് 179 റണ്‍സെ നേടാനായുള്ളു.
ഇന്ത്യന്‍ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ (48 പന്തില്‍ 100) സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 200 കടന്നത്. രാജ്യാന്തര ട്വന്‍റി20യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് മത്സരത്തിലൂടെ ജയ്സ്വാള്‍ സ്വന്തമാക്കി. ഋതുരാജ് ഗെയ്ക്‌വാദ്–ജയ്സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച റിങ്കു സിങ് (15 പന്തില്‍ 37) ഒപ്പം ചേര്‍ന്നതോടെ നേപ്പാളിന്‍റെ പ്രതീക്ഷകള്‍ ഏറെക്കുറെ ആദ്യ ഇന്നിങ്സില്‍ തന്നെ അസ്തമിച്ചു.
ALSO READ: ഐ ഫോണ്‍ 15 സീരീസ് ചൂടാകുന്നുവെന്ന പരാതി, പ്രശ്ന പരിഹാരവുമായി ആപ്പിള്‍
15 പന്തിൽ 32 റൺസ് നേടിയ ദിപേന്ദ്രസിങ് എയ്‌രിയാണ് നേപ്പാളിന്‍റെ ടോപ് സ്‌കോറർ . കുശാൽ ഭുർതെൽ (32 പന്തിൽ 28), കുശാൽ മല്ല (22 പന്തിൽ 29), സുന്ദീപ് ജോറ (12 പന്തിൽ 29) എന്നിവർ പൊരുതിയെങ്കിലും വിക്കറ്റുകൾ വീണു. ഇന്ത്യയ്ക്കായി വി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ ഇന്ത്യയ്ക്കായി 3 വിക്കറ്റ് വീതം നേടി. അർഷദീപ് സിങ് 2 വിക്കറ്റുകള്‍ വീഴ്ത്തി.
ALSO READ: അഖിൽ മാത്യുവിനെതിരായ വ്യാജ ആരോപണം: അഡ്വ. റഹീസിന് കേസിൽ നിർണായക പങ്കെന്ന് പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here