ഏഷ്യൻ ഗെയിംസ്; വനിതാ ടീം സെമി ഫൈനലിലേക്ക്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ സെമി ഫൈനലിലേക്ക് കടന്നു. മഴ മൂലം ഉദ്ഘാടന മത്സരം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ പ്രവേശിച്ചത്.

ALSO READ:പിണറായി സര്‍ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം: ഇ പി ജയരാജന്‍

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ മഴ മൂലം കളി ഉപേക്ഷിക്കുകയായിരുന്നു. പേസർ പൂജ വസ്ത്രകർ എറിഞ്ഞ രണ്ട് പന്തുകൾ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സിൽ നടന്നത്.മലേഷ്യക്ക് ജയിക്കാൻ 174 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ടോസ് നേടിയ മലേഷ്യ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു.

16 പന്തിൽ 27 റൺസ് നേടിയ സ്‌മൃതി മന്ഥാന പുറത്തായതിന് ശേഷം ഒത്തുചേർന്ന ഷഫാലി വർമയും, ജമീമ റോഡ്രിഗസും ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചു. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ വെറും 15 ഓവറിൽ 173 റൺസാണ് ഇന്ത്യ സ്‌കോർ ബോഡിൽ ചേർത്തത്.

ALSO READ:മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി

ഷഫാലി വർമ 39 പന്തിൽ 67 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ജമീമ റോഡ്രിഗസ് 29 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നു.7 പന്തിൽ 21 റൺസുമായി റിച്ച ഘോഷിന്റെ ക്യാമിയോ റോൾ കൂടി ആയതോടെ ഇന്നിംഗ്‌സ് പൂർണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News