ഏഷ്യന്‍ ഗെയിംസ്; ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി സ്വര്‍ണം നേടി. ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വര്‍ണനേട്ടം ആണിത്. 62.92 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അന്നു സ്വര്‍ണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണം കൂടിയാണിത്.

Also Read: തൃശൂരില്‍ ഭര്‍ത്താവ് ഭാര്യാ സഹോദരനെ കുത്തി പരുക്കേല്‍പിച്ചു

പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്സല്‍ വെള്ളി മെഡല്‍ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ 25-ാം വെള്ളിയാണിത്. പുരുഷന്മാരുടെ ഡെക്കാത്തലണില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കര്‍ വെള്ളി നേടി. ആകെ 7666 പോയന്റ് നേടിയാണ് താരം വെള്ളി മെഡല്‍ നേടിയത്.

Also Read: ന്യൂസ് ക്ലിക്കിന്റെ ഓഫീസ് സീല്‍ ചെയ്ത് ദില്ലി പൊലീസ്; അഞ്ചു പേര്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News