ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്ത്യ; വെങ്കലം കൂടി സ്വന്തം

ഏഷ്യന്‍ ഗെയിംസില്‍ രണ്ടു വെങ്കലം കൂടി സ്വന്തമാക്കി ഇന്ത്യ. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം.

Also Read : മറഞ്ഞിട്ടും മായാതെ ബാലഭാസ്‌കര്‍; ബാലുവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 5 വയസ്…

4:43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്. 4:19.447 സമയം കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ചൈന സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ ടീം നേടിയത്. 2010 ഏഷ്യന്‍ ഗെയിംസിലാണ് മറ്റു രണ്ടു മെഡലുകള്‍ കരസ്ഥമാക്കിയത്.

ക‍ഴിഞ്ഞ ദിവസം  ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളി സ്വന്തമാക്കിയത് .1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടി.

ALSO READ:ചങ്ങനാശ്ശേരിയിൽ വാഹനാപകടം: സ്വകാര്യ ബസ് കാറിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതര പരുക്ക്

പുരുഷന്മാരുടെ ഷോട്ട് പുട്ട് ഇനത്തിൽ തേജിന്ദര്‍ പാല്‍ സിങാണ് സ്വര്‍ണം സ്വന്തമാക്കി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ സ്വർണം നേടിയിരുന്നു. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വര്‍ണം നേടിയത്. ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 50 കടക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News