ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്സിനും ഇന്ത്യ യോഗ്യത ഉറപ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി. മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി.

READ ALSO:മോഷ്ടിച്ച നോട്ടുകള്‍ കട്ടിലില്‍ വാരിനിരത്തി വീഡിയോയെടുത്ത് മോഷ്ടാക്കള്‍; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വീഡിയോ, ഒടുവില്‍ സംഭവിച്ചത്

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. മുമ്പ് 1966, 1998, 2014 വര്‍ഷങ്ങളിലും ഇന്ത്യ സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ആകെ ഇന്ത്യയുടെ മെഡല്‍ നേട്ടം 95 ആയി. ഗെയിംസിലുടനീളം വന്‍ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെയ്ക്കുന്നത്.

READ ALSO:കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News