കെ ഫോണിന് ഏഷ്യന്‍ ടെലികോമിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്‌കാരം

2024-ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ കെ ഫോണിന് ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍’ പുരസ്‌കാരം. പ്രമുഖ അന്തര്‍ദേശീയ മൊബൈല്‍ കമ്യൂണിക്കേഷന്‍ പ്രസിദ്ധീകരണമായ ഏഷ്യന്‍ ടെലികോം എല്ലാ വര്‍ഷവും മികച്ച ടെലികോം കമ്പനികള്‍ക്ക് പുരസ്‌കാരം നല്‍കാറുണ്ട്.

സിംഗപ്പുരിലെ മറീന ബേ സാന്‍ഡ്‌സ് എക്‌സ്‌പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റല്‍ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ മികച്ച ടെലി കോം കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോമിനെ തെരഞ്ഞെടുത്തു. ബിടുബി ക്ലയന്റ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ക്ലൗഡ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇന്ത്യന്‍ കമ്പനിയായ പ്ലിന്‍ട്രോണിന് ലഭിച്ചു.

Also Read: ‘ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം’: മോദിക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഡിജിറ്റല്‍ ഇനീഷ്യേറ്റീവിനുള്ള പുരസ്‌കാരം ടാറ്റ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിനും ലഭിച്ചു. 28,888 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഒപ്റ്റിക് കേബിള്‍ നെറ്റ്വര്‍ക്കിന്റെ 96 ശതമാനവും കെ ഫോണ്‍ പൂര്‍ത്തിയാക്കി. ഏഷ്യന്‍ ടെലികോം മേഖലയില്‍ നൂതനമായ വിവിധ സാങ്കേതിക സാധ്യതകള്‍ കണ്ടെത്തുന്നതിനും നടപ്പാക്കുന്നതിനുമുള്ള കെ ഫോണിന്റെ ഇച്ഛാശക്തിയാണ് പുരസ്‌കാര നേട്ടത്തിന് കാരണമെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News