ഏഷ്യൻ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ അടുത്ത വർഷം മുതൽ ആരംഭിക്കും

ഏഷ്യൻ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ അടുത്ത വർഷം മുതൽ ആരംഭിക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ. അടുത്ത വർഷം ഓഗസ്റ്റിൽ പ്രാഥമിക മത്സരങ്ങൾ ആരംഭിക്കും. 12 ടീമുകളടങ്ങുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഒക്ടോബറിൽ ആരംഭിക്കുമെന്നും എ എ ഫ്സി വ്യക്തമാക്കിയതായിട്ടാണ് റിപ്പോർട്ട്.

also read: കളമശ്ശേരി കാര്‍ഷികോത്സവം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

2025 മാർച്ചിലാവും ക്വാർട്ടർ ഫൈനൽ. അക്കൊല്ലം മെയ് മാസത്തിൽ ഫൈനൽ നടക്കും. ആദ്യ നാല് സീസണുകളിൽ 12 ടീമുകൾ 4 പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളിൽ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ഒന്ന്, രണ്ട് സ്ഥാനക്കാരും മൂന്ന് ഗ്രൂപ്പുകളിലെയും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാർട്ടർ കളിക്കും.

also read: ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

അതേസമയം എഎഫ്‌സി തിങ്കളാഴ്ച ഭൂഖണ്ഡത്തിലെ ക്ലബ് ഫുട്‌ബോളിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് മൂന്ന് പുതിയ ക്ലബ് മത്സരങ്ങൾ അവതരിപ്പിച്ചിരുന്നു. പങ്കെടുക്കുന്ന 76 ടീമുകൾക്കുള്ള ഫണ്ടിംഗിൽ ഗണ്യമായ വർദ്ധനവ് വരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News