ഒടുവില്‍ കുറ്റസമ്മതം നടത്തി ഏഷ്യാനെറ്റ് ന്യൂസ്; എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി

എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി ഏഷ്യാനെറ്റ് ന്യൂസ്.  സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിന് വിധേയമായ കര്‍ണാടകയിലെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ‘എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വന്ന തെറ്റുകളാണ് ഏഷ്യാനെറ്റ് ന്യൂസ് തിരുത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണം ഇങ്ങനെ:

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിന് വിധേയമായ കര്‍ണാടകയിലെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ‘എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ടതാണ് ഈ കോറിജണ്ടം. എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ് എന്ന സ്വതന്ത്ര സ്ഥാപനം, ഞങ്ങളുടെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ എക്‌സാലോജിക് സൊല്യൂഷന്‍സിന് പകരം തെറ്റായി ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഇത് എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ്, എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകാം എന്ന് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കാമെന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നു.

എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ്, എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നീ രണ്ട് സ്ഥാപനങ്ങള്‍ തമ്മില്‍ യാതൊരു ബന്ധമോ അഫിലിയേഷനോ ഇല്ല എന്നും ഈ രണ്ട് സ്ഥാപനങ്ങളും വെവ്വേറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ് എന്നും ഇതിനാല്‍ വ്യക്തമാക്കുന്നു. എക്സോലോജിക് കണ്‍സള്‍ട്ടിംഗിന് ഒരു തരത്തിലും എക്സോലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ലെന്ന് ഇതിനാല്‍ സംശയാതീതമായി വ്യക്തമാക്കുന്നു. ആശയക്കുഴപ്പം മൂലം എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ അതില്‍ ഖേദിക്കുന്നു. തെറ്റായ ടാഗുകളുള്ള മേല്‍പ്പറഞ്ഞ പോസ്റ്റുകളുടെ റീ-ഷെയറുകളും റീ-പോസ്റ്റുകളും അടിയന്തിരമായി ഡിലീറ്റ് ചെയ്യണമെന്ന് ഞങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News