ഏഷ്യയിലെ വമ്പൻ ​ദൂരദർശിനി ലഡാക്കിൽ, അറിയാം ചെറ്യെൻ‌കോഫ് ടെലിസ്കോപ്പിന്റെ വിശേഷങ്ങൾ

MACE Observatory

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതുമായ ദൂരദർശിനി ലഡാക്കിലെ ഹാന്‍ലെയില്‍ സ്ഥാപിച്ചു. ജ്യോതിശാസ്ത്രം, കോസ്‌മിക്-റേ പഠനം എന്നിവയാണ് ടെലിസ്കോപ്പിന്റെ ലക്ഷ്യം. റഷ്യന്‍ ശാസ്ത്രജ്ഞന്‍ പവേൽ ചെറ്യെൻ‌കോഫിന്റെ സ്മരണാർത്ഥം മേജർ അറ്റ്‌മോസ്ഫെറിക് ചെറ്യെൻ‌കോഫ് എക്‌സ്‌പെരിമെന്‍റ് ടെലിസ്‌കോപ്പ് (മേസ്) എന്നാണ് ടെലിസ്കോപ്പിന് പേര് നൽകിയിരിക്കുന്നത്. ഒബ്‌സര്‍വേറ്ററി ആണവോര്‍ജ വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാര്‍ മൊഹന്തി ദൂരദർശിനി ഉദ്ഘാടനം ചെയ്തു.

Also Read: മില്‍ട്ടണ്‍ കൊടുങ്കാറ്റ്; ഫ്ലോറിഡയില്‍ മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്ക്

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗാമ-റേ ദൂരദര്‍ശിനി എന്ന പ്രത്യേകതയും മേസിനുണ്ട്. ,300 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശിനി ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍ററും ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സഹകരിച്ചാണ് നിർമ്മിച്ചത്. ഗാമാ രശ്‌മികള്‍, സൂപ്പര്‍നോവകള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള പഠനത്തിന് മേസ് ദൂരദര്‍ശിനി സഹായകമാകും. 21 മീറ്റര്‍ വ്യാസമുള്ള ടെലസ്കോപ്പിന് 180 ടണ്‍ ഭാരമുണ്ട്. 356 സ്ക്വയര്‍ മീറ്ററാണ് റിഫ്ലക്ടര്‍ സര്‍ഫേസിന്റെ വിസ്‌തൃതി ഇതിൽ 68 ക്യാമറ മൊഡ്യൂളുകളുണ്ട് ഇവക്ക് 200 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ഗാമ-റേ രശ്മികള്‍ വരെ തിരിച്ചറിയാൻ സാധിക്കും.

Also Read: എഐയുടെ പെട്ടെന്നുള്ള വളര്‍ച്ച അപകടകരമായേക്കും, നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്നത് വലിയ പ്രത്യാഘാതം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News