എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ, വിനായകൻ വേറെയൊരു സിസ്റ്റം ഫോളോ ചെയ്യുന്ന ആളാണ്: ആസിഫ് അലി

നടൻ വിനായകൻ മറ്റൊരു സിസ്റ്റം ഫോളോ ചെയ്യുന്നാളാണെന്ന് ആസിഫ് അലി. സെറ്റില്‍ ഇതുവരെ അദ്ദേഹം ആരോടെങ്കിലും മോശമായി പെരുമാറിയതായി തനിക്കറിയിലെന്നും, അദ്ദേഹത്തിന്റെ സംസാര രീതി കാരണം ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ALSO READ: ‘പ്രാവ് ഉടൻ പ്രേക്ഷകരിലേക്ക്’ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൻ്റെ ട്രൈലെർ പുറത്തുവിട്ട് ദുൽഖർ സൽമാൻ

ആസിഫ് അലി പറഞ്ഞത്

വിനായകന്‍ ചേട്ടനെ ശരിക്കും നമ്മളെല്ലാവരും അദ്ദേഹത്തിന്റെ സംസാര രീതി കാരണം തെറ്റിദ്ധരിക്കുന്നതാണ്. അദ്ദേഹം വേറൊരു സിസ്റ്റം ഫോളോ ചെയ്യുന്നാളാണ്. എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ. അത് അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. ഇതുവരെ ഞങ്ങള്‍ക്കാര്‍ക്കും വിനായകന്‍ ചേട്ടന്‍ ഷൂട്ടിന് വരാതിരുന്നതായോ അല്ലെങ്കില്‍ ലൊക്കേഷനില്‍ ഒരു പ്രശ്‌നമുണ്ടാക്കിയതായോ ഉള്ള അനുഭവം ഉണ്ടായിട്ടില്ല. ഫൈറ്റ് രംഗങ്ങള്‍ക്കൊക്കെ വേണ്ടി അയാളിടുന്ന പരിശ്രമമെല്ലാം വലുതാണ്.

ALSO READ: കെട്ട്യോളാണെന്റെ മാലാഖയുടെ ക്ലൈമാക്സ് അതായിരുന്നില്ല, അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് താന്‍ കണ്ടത് ഈ സിനിമയില്‍ : ആസിഫ് അലി

കാസര്‍ഗോള്‍ഡ് എന്ന സിനിമയില്‍ ഒരു ഫൈറ്റ് സീനുണ്ട്. അത് ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം ഫൈറ്റ് മാസ്റ്ററുടെ അടുത്ത് ചെന്ന് സാധാരണ ഫൈറ്റ് സീന്‍ പോലെ ചവിട്ടും ഇടിയും ബ്ലോക്കും പഞ്ചും ഒന്നും വേണ്ടെന്ന് പറഞ്ഞു. പിന്നീട് ഞങ്ങള്‍ രണ്ടുപേരും ഒരു 30 സെക്കന്റ് നേരിട്ട് നിന്ന് ഫൈറ്റ് ചെയ്തു. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും മാറി നിന്ന് ശര്‍ദ്ദിച്ചു. നമ്മള്‍ പ്ലാന്‍ ചെയ്ത ഫൈറ്റാകുമ്പോള്‍ അതിനൊരു താളമൊക്കെയുണ്ട്, മാത്രമല്ല കുറച്ചും കൂടി സുഖമായിരിക്കും. പക്ഷേ ഇത് അങ്ങനെയല്ലല്ലോ നമ്മള്‍ ഒട്ടും തയ്യാറായിരിക്കില്ല. ഇയാള്‍ എന്റെ കഴുത്തില്‍ കയറി പിടിച്ചാല്‍ പിന്നെ കൈ പിടിച്ച് തിരിക്കും ഒരു യഥാര്‍ത്ഥ ഫൈറ്റിന് നല്‍ക്കുന്ന പോലുള്ള പരിശ്രമം തന്നെ ഇതിന് വേണം. അത് കഴിഞ്ഞ് ഞങ്ങള്‍ മാറി നിന്ന് ശര്‍ദ്ദിക്കുകയാണ്. പിന്നെ ഞാന്‍ ചോദിച്ചു ചേട്ടാ, ചേട്ടന് ഭ്രാന്താണൊയെന്ന്(ചിരി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here