വിവാദമുണ്ടാക്കി സിനിമാ പ്രമോഷൻ നടത്തുന്ന വ്യക്തിയല്ല താനെന്ന് നടൻ ആസിഫ് അലി. വിവാദമുണ്ടായത് കൊണ്ട് സിനിമയ്ക്ക് ആളുകയറില്ല. രമേശ് നാരായൺ വിഷയം വിവാദമാക്കേണ്ട ഒന്നല്ലെന്നും ആസിഫലി പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ അഡിയോസ് അമിഗോയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ധനുഷിന്‍റെ ‘രായൻ’ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമം; വ്യാജ പതിപ്പ് ഇറക്കുന്ന സംഘം അറസ്റ്റിൽ
സംഗീത സംവിധായകൻ രമേശ് നാരായണനുമായുണ്ടായ വിഷയം വിവാദമാക്കേണ്ട ഒന്നല്ലെന്നും അതിൽ കൂടുതൽ ചർച്ച ആവശ്യമില്ലെന്നും ആസിഫലി പറഞ്ഞു. വിവാദമുണ്ടായത് കൊണ്ട് സിനിമക്ക് ആള് കയറുമെന്ന് വിശ്വസിക്കുന്നില്ല. വിവാദമുണ്ടാക്കി സിനിമാ പ്രമോഷൻ നടത്തുന്ന വ്യക്തിയല്ല താനെന്നും നടൻ ആസിഫ് അലി വ്യക്തമാക്കി. ദുബായിൽ തന്‍റെ പുതിയ ചിത്രമായ അഡിയോസ് അമിഗോയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആസിഫലി.
Also Read: ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ‘ഹല്ലേലൂയ’ പുറത്തിറങ്ങി
തനിക്കൊരു വിഷമമുണ്ടായി എന്ന് അറിഞ്ഞ് എന്നെ സാന്ത്വനിപ്പിക്കാൻ ആളുകൾ കാണിച്ച മനസ്സിനെ ഏറെ വിലമതിക്കുന്നുവെന്നും പിന്തുണ നൽകുന്ന ധൈര്യം വളരെ വലുതാണെന്നും ആസിഫലി പറഞ്ഞു. നടൻ സുരാജ് വെഞ്ഞാറമൂട് സംവിധായകൻ നഹാസ് നാസർ, തിരക്കഥാകൃത്ത് തങ്കം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് രണ്ടിന് കേരളത്തോടൊപ്പം ഗൾഫിലും അഡിയോസ് അമിഗോ റിലീസ് ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here