റിലീസ് ദിവസം മുതൽ മികച്ച പ്രതികരണം നേടി ആസിഫ് അലി ചിത്രം രേഖാചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തിയ മമ്മൂട്ടി എത്തിയ വീഡിയോകൾ സോഷ്യൽമീഡിയയിലടക്കം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷത്തിൽ നിന്നുള്ള മമ്മൂട്ടിയുടേയും ആസിഫ് അലിയുടേയും വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
റോഷാകിൽ അഭിനയിച്ചതിന് മമ്മൂട്ടി ആസിഫ് അലിക്ക് ഒരു റോളക്സ് വാച്ച് നൽകിയിരുന്നു, ഇതിനു പകരമായി എന്താണ് നൽകേണ്ടത് എന്ന് ആസിഫ് അലി ചോദിച്ചപ്പോൾ കവിളില്‍ ഒരു ഉമ്മ മതിയെന്നാണ് മമ്മൂട്ടി പറഞ്ഞത്.
‘സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രെന്‍ഡായി നില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്‌സ് തന്നു. തിരിച്ച് ഞാന്‍ എന്താ കൊടുക്കുക എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്’ എന്നാണ് ആസിഫ് പറഞ്ഞത്. ഇതിനു മറുപടിയായാണ് മമ്മൂട്ടി കവിളില്‍ ചൂണ്ടി ഒരു ചുംബനം മതിയെന്ന് ആംഗ്യം കാണിക്കുന്നത്. ഉടൻ തന്നെ ആസിഫ് അലി മമ്മൂട്ടിയുടെ കവിളിൽ ഉമ്മ കൊടുക്കുകയായിരുന്നു.
also read: ഏഴാം ക്ലാസില്‍ തന്നെ സിനിമാ നടിയാകാന്‍ കൊതിച്ച ഹണി റോസ് !
മമ്മൂട്ടിയുടെ സമ്മതമില്ലെങ്കിൽ ഈ ചിത്രം ഉണ്ടാകില്ലായിരുന്നു എന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്. കൂടാതെ രേഖാചിത്രം ഒരുക്കിയത് മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കാതോട് കാതോരം എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ്. അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയാണ് ഇത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here