ത്രില്ലർ മൂഡിൽ എത്തുന്നു ആസിഫിന്റെ കിഷ്കിന്ധാ കാണ്ഡം ; ട്രെയ്‌ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡ’ ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഓണം റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒരു റിസേർവ് ഫോറെസ്റ്റിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്, മാത്രമല്ല ഒരു ത്രില്ലർ സ്വഭാവത്തിലാണ് കിഷ്കിന്ധാ കാൺഡം ഒരുക്കിയിരിക്കുന്നതെന്ന് ആണ് ട്രെയ്‌ലർ നൽകുന്ന സൂചന. വിജയരാഘവൻ അവതരിപ്പിക്കുന്ന അപ്പു പിള്ള എന്ന കഥാപാത്രത്തിനെ ചുറ്റിപറ്റിയാകും സിനിമ സഞ്ചരിക്കുക എന്നാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം സെപ്റ്റംബർ 12 ന് തിയേറ്ററിലെത്തും.

ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ബാഹുല്‍ രമേഷ് ആണ്. ആസിഫ് അലിയെക്കൂടാതെ അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്. തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ : സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News