ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന കിഷ്കിന്ധാ കാണ്ഡം ഓണത്തിന് തിയറ്ററുകളിൽ

Kishkindha Kandam Movie

തികഞ്ഞ ഫാമിലി ത്രില്ലർ, ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം. ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. ഓണക്കാല ചിത്രമായി എത്തുന്ന ഈ ചിത്രം സെപ്റ്റംബർ പന്ത്രണ്ടിനാണ് പ്രദർശനത്തിനെത്തുന്നത്. ഗുഡ് വിൽ എസ്റ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗുഡ് വില്ലിൻ്റെ ഇരുപത്തിയാറാമത്തെ ചിത്രം കൂടിയാണിത്.

Also Read; രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ആരോപണം: കുറ്റം തെളിഞ്ഞാൽ നടപടി ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ

ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രവും അവതരണത്തിലും, കഥയിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു ചിത്രമായിരിക്കും. ആസിഫ് അലിയും, അപർണ്ണാ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവനും, ജഗദീഷും, അശോകനും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യുവനടൻ നിഷാൻ ഈ ചിത്രത്തിൽ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫോറസ്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ചില ദുരൂഹതകൾ കൂടി സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികഞ്ഞ ഒരു കുടുംബകഥയാണ് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലൂടെയും മറ്റും കടന്നുപോകുന്നത്. ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും ഇത് സംഭവിക്കുന്നു.

Also Read; അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുളത്തിൽ മുങ്ങി മരിച്ചു ; സംഭവം തെളിവെടുപ്പിനിടെ

നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണുവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ബാഹുൽ രമേഷിൻ്റേതാണ് തിരക്കഥയും, ഛായാഗ്രഹണവും. ചിത്രത്തിൽ സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഈഎസ്, കലാസംവിധാനം സജീഷ് താമരശ്ശേരി, കോസ്റ്റ്യും ഡിസൈൻ സമീരാ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രോജക്റ്റ് ഡിസൈൻ കാക്കാ സ്റ്റോറീസ്, പ്രൊഡക്ഷൻ മാനേജർ എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നോബിൾ ജേക്കബ് ഏറ്റുമാന്നൂർ, ഗോകുലൻ പിലാശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ.രാജേഷ് മേനോൻ, വാഴൂർ ജോസ്, ഫോട്ടോ ബിജിത്ത് ധർമ്മടം എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News