ആസിഫ് അലി മുതൽ നയൻ‌താര വരെ; ഈ ആഴ്ച്ചത്തെ സിനിമ വിരുന്നൊരുക്കി ഒടിടി

asif ali

ഒടിടിയിലെ സിനിമകൾക്ക് വളരെ വലിയൊരു പ്രേക്ഷക സമൂഹമുണ്ട്. വിവിധ ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസ് ആകുന്ന ചിത്രങ്ങൾ സിനിമ ആരാധകർക്കിടയിൽ വലിയ സന്തോഷമാണ്. ഇപ്പോഴിതാ ഈ ആഴ്ച റിലീസിനെത്തുന്ന ഒടിടി ചിത്രങ്ങൾ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിക്കുകയാണ്.ഇക്കൂട്ടത്തിൽ ആസിഫ് അലി ചിത്രം കിഷ്‌കിന്ധാ കാണ്ഡം മുതൽ നയൻതാരയുടെ ഡോക്യുമെന്ററി ചിത്രം നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ വരെ റിലീസ് ആകുന്നുണ്ട്.

ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കിഷ്‌കിന്ധാ കാണ്ഡം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു . ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 19ന് ചിത്രം എത്തുക.. ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം തിയറ്ററിലും വന്‍ വിജയമായിരുന്നു.

നയന്‍താരയുടെ ജീവിതവും വിവാഹവുമെല്ലാം ഉൾകൊള്ളുന്ന ഡോക്യുമെന്ററി ചിത്രം നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയിൽ നയൻതാരയുടെ പിറന്നാള്‍ ദിനത്തിലാണ് റിലീസ്. നവംബര്‍ 18നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ റിലീസ് ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.

ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തെ ആസ്പദമാക്കി ഒരുക്കിയ വെബ്‌സീരീസായ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ നവംബര്‍ 15 മുതല്‍ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും ചേര്‍ന്ന് എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയത്. ഏഴ് എപ്പോസിഡുകളിലായി വരുന്ന സീരീസ് സംവിധാനം ചെയ്തത് നിഖില്‍ അധ്വാനിയാണ്.

also read: ‘സിനിമ കണ്ട് കണ്ണുതള്ളി, ഇരുവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്’: ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റുമോന്ന് പറവയിലെ ഹസീബ്

ജിജോ ആന്റണി സംവിധാനം ചെയ്ത ‘അടിത്തട്ട്’ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരാണ് പ്രധാന വേഷത്തിൽ.മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രമാണിത്.

മാര്‍വല്‍ സീരീസിലെ പുതിയ ചിത്രമായ ‘ഡെഡ്പൂള്‍ ആന്‍ഡ് വൂള്‍വെറിന്‍’ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു. . 1.338 ബില്യണ്‍ ഡോളറാണ് ചിത്രം തിയേറ്ററുകളിൽ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News