‘ഒരു പിന്തുണയും സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് ഇതുവരെ എത്തിയത്, കൂടെ നിന്നതിന് നന്ദി, പക്ഷെ അത് ഹെയ്‌റ്റ് ക്യാമ്പയിനായി മാറരുത്’; മാതൃകാപരമായ മറുപടിയുമായി ആസിഫ് അലി

തനിക്ക് തരുന്ന പിന്തുണ മറ്റൊരാൾക്കെതിരെയുള്ള ഹേറ്റ് കാമ്പയിൻ ആയി മാറരുതെന്ന് ആസിഫ് അലി. രമേശ് നാരായണൻ വേദിയിൽ വെച്ച് തന്നെ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ മറുപടി. രമേശ്‌ നാരായണാനെതിരെ സമൂഹ മാധ്യമങ്ങളിൽ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുവെന്നും അതുകൊണ്ടാണ് മാധ്യമങ്ങളോട് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ആസിഫ് പറഞ്ഞു.

ALSO READ: ‘കാലിന് ബുദ്ധിമുട്ടുള്ള ആളായത് കൊണ്ടാണ് സ്റ്റേജിലേക്ക് വിളിക്കാതിരുന്നത്’; ആസിഫ് അലിയെ രമേഷ് നാരായണൻ അപമാനിച്ച സംഭവത്തിൽ ജുവൽ മേരിയുടെ വെളിപ്പെടുത്തൽ

‘ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാള് തന്നെയാണ് ഞാനും. എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ എനിക്കും ഉണ്ടാകും. എന്റെ പ്രശ്നങ്ങളും സങ്കടങ്ങളും എന്റേത് മാത്രമാണ്. അത് പ്രകടിപ്പിക്കാറില്ല. ഒരു പിന്തുണയും സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് സിനിമയിൽ ഇതുവരെ എത്തിയത്’, ആസിഫ് അലി പ്രതികരിച്ചു.

ALSO READ: ആസിഫ് അലിയെ ഫോണില്‍ വിളിച്ച് രമേഷ് നാരായണന്‍; താരത്തിന്റെ മറുപടി ഇങ്ങനെ!

‘അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാവും. സംഭവത്തിൽ എനിക്ക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം മാപ്പ് ചോദിച്ചതിൽ വിഷമം ഉണ്ട്. അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിൻ ഉണ്ടാക്കുന്നതിൽ താല്പര്യമില്ല. അന്ന് അദ്ദേഹത്തിന് മറ്റെന്തെങ്കിലും കാര്യത്തിൽ പിരിമുറുക്കം ഉള്ളതുകൊണ്ടാവം അങ്ങനെ പെരുമാറിയത്. ഞാൻ കാരണം അദ്ദേഹം വിഷമിക്കാൻ പാടില്ല’, ആസിഫ് അലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News