പൃഥ്വിരാജും ആസിഫ് അലിയും തമ്മിൽ ശരിക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ? വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞ് ആസിഫ് അലി

പൃഥ്വിരാജും ആസിഫ് അലിയും തമ്മിൽ നിരവധി പ്രശ്ങ്ങൾ ഉള്ളതായി ധാരാളം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇരുവരും ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുകയോ ഈ വിവാദങ്ങൾക്ക് മറുപടി നൽകുകയോ വാർത്തകളിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആസിഫ് അലി. തലവന്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു പ്രചരിക്കുന്ന വാർത്തകളിൽ ആസിഫ് പ്രതികരിച്ചത്.

ആസിഫ് അലി പറഞ്ഞത്

ALSO READ: ‘മൂകാംബികയിൽ വച്ച് വിവാഹം, 12 വർഷത്തെ ദാമ്പത്യം, പക്ഷെ പിരിയേണ്ടി വന്നു’, ഇപ്പോൾ ഡേറ്റിങ്ങിൽ; ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തലുമായി ദിവ്യ പിള്ള

‘അമര്‍ അക്ബര്‍ ആന്റണിയില്‍ രാജുവേട്ടന്‍ എന്നെ മാറ്റി എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാടു പേര്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടു. അതെല്ലാം വാസ്തവത്തിന് നിരക്കുന്നതല്ല. ഒരിക്കലും രാജുവേട്ടന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രാജുവേട്ടന്‍ പറഞ്ഞതിന്റെ അര്‍ഥം അതല്ല. കുറച്ചുകൂടി പ്രായമുള്ള ആളാണ് വേണ്ടതെന്നാണ് രാജുവേട്ടന്‍ പറഞ്ഞത്. അവരുടെ ഇടയില്‍ ഞാന്‍ പോയി നിന്നാല്‍ ഒരു അനിയനെ പോലെ തോന്നിയേക്കാം. അല്ലാതെ എന്നെ ആ സിനിമയില്‍ നിന്നും മാറ്റണം എന്ന് പറഞ്ഞിട്ടേയില്ല.

പറയുന്ന കാര്യങ്ങള്‍ ആളുകള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലെ വ്യത്യാസമാണ് പ്രശ്‌നം. ഞാനായിരുന്നെങ്കില്‍ ഈ ഒരു സ്വീകാര്യത ഒരിക്കലും ആ സിനിമയ്ക്ക് കിട്ടിയെന്നു വരില്ല. ആ മൂന്നു പേരെ കണ്ടുകൊണ്ട് തന്നെയാണ്, ആദ്യദിനം തന്നെ സിനിമ കാണാന്‍ എല്ലാവരും തയാറായത്. അല്ലെങ്കില്‍ ഞാന്‍ ഉള്ള സീനുകള്‍ ആളുകളെ കൂടുതല്‍ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ ഒരു ടീമാണ് അത്. സ്‌ക്രീന്‍ ഏജ് വച്ചു നോക്കിയാല്‍ ഞാന്‍ അവരെക്കാള്‍ വളരെ ചെറുതായി തോന്നിയേക്കാം.

ALSO READ: ‘ഞാൻ അഭിനയിച്ച, ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കുന്നു, ഒടിയനും അങ്ങനെ തന്നെയാണ്’, പരാജയം പഠനവിധേയമാക്കേണ്ട വിഷയം: മോഹൻലാൽ

ഷൂട്ടിങ്ങിനിടെ എനിക്ക് ഒരിക്കല്‍ അപകടം പറ്റിയിരുന്നു. ആ അപകടം ഉണ്ടായ അന്ന് തൊട്ട് എല്ലാദിവസവും എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ് രാജുവേട്ടനും സുപ്രിയചേച്ചിയും. രാജുവേട്ടന്‍ വിളിച്ചിട്ട് കിട്ടാതെ ഒടുവില്‍ സുപ്രിയ ചേച്ചി സമയുടെ (ആസിഫ് അലിയുടെ ഭാര്യ) ഫോണില്‍ വിളിച്ചു. രാജുവേട്ടനെ ചികിത്സിച്ച അതേ ഹോസ്പിറ്റലില്‍ അതേ ഡോക്ടറുടെ അടുത്ത് തന്നെ പോകണം എന്ന് പറഞ്ഞ് അതിന്റെ എല്ലാ കാര്യങ്ങളും ഫോളോ അപ്പ് ചെയ്തു. സര്‍ജറി കഴിഞ്ഞപ്പോള്‍ ഇതുകൊണ്ട് എല്ലാം തീര്‍ന്നു എന്ന് കരുതരുത്, മൂന്നുമാസം വീട്ടില്‍ വിശ്രമിക്കണം, ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരാണ് അവര്‍. ഞങ്ങള്‍ക്കിടയില്‍ ഒരു വലിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞുണ്ടാക്കുന്നത് വലിയ വിഷമമാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒന്നിനോടും ഞാന്‍ പ്രതികരിക്കാത്തതാണ്. പക്ഷേ ഇതില്‍ ഒരു വ്യക്തത കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News