പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് കെട്ടിപ്പിടിക്കാനുള്ള അവസരം കൊടുത്തില്ല; ആ വാശി പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ ആസിഫ് അലി

മലയാള സിനിമയില്‍ ഒന്നിന് പിറകേ ഒന്നായി വ്യത്യസ്ത ചിത്രങ്ങളാണ് പുറത്തുവരുന്നത്. പുതുമ കൊണ്ടും അവതരണം കൊണ്ടും മലയാള സിനിമയും അഭിനേതാക്കളും മുന്നേറുമ്പോള്‍ മറ്റൊരു സൂപ്പര്‍ ത്രില്ലറുമായി എത്തിയിരിക്കുകയാണ് ജിസ് ജോയിയും ആസിഫ് അലിയും. തലവന്‍ എന്ന ചിത്രത്തിലൂടെയാണ് ശക്തമായ തിരിച്ചുവരവ് ആസിഫ് നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ഷോ താരം കണ്ടത് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ്.
ALSO READ:  തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന കടയിൽ മോഷണം

ആദ്യമായാണ് ആസിഫിനൊപ്പം ആദ്യമായി ഒരു ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എത്തുന്നത്. തന്റെ തിരിച്ചുവരവ് ആഘോഷമാക്കുമ്പോള്‍ ഇരുവരും ഒപ്പം വേണമെന്നത് ഒരു വാശിയായിരുന്നു എന്നാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. പതിനഞ്ച് വര്‍ഷം മുമ്പാണ് സിനിമയിലെത്തുന്നത്. ഇതുവരെയും തന്റെ ഒരു ചിത്രത്തിന്റെയും റിലീസിന് വാപ്പയും ഉമ്മയും തിയറ്ററില്‍ വന്നിട്ടില്ല.

സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ റിസല്‍ട്ട് വരുമ്പോള്‍ കെട്ടിപ്പിടിക്കാനൊരു അവസരം കൊടുത്തിട്ടുമില്ലെന്ന് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം ഇപ്പോള്‍ ആ സന്തോഷവും സുഖവും അവരൊന്ന് അറിയട്ടെയെന്നും മാധ്യമങ്ങള്‍ തന്നോട് സംസാരിക്കുമ്പോള്‍ അഭിമാനത്തോടെ അത് നോക്കി കാണുന്ന വാപ്പയെ താന്‍ ഒളികണ്ണിട്ടു നോക്കി സന്തോഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:  പഠന ക്യാമ്പിലെ സംഘർഷം; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്ക് സസ്‌പെൻഷൻ

ഇതുവരെ ചെയ്ത ഫീല്‍ ഗുഡ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ജിസ് ജോയ് ഒരുക്കിയ തലവന്‍ മികച്ചൊരു ത്രില്ലറാണെന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. ബിജു മേനോന്‍, ആസിഫ് അലി കോബോ തന്നെയാണ് പടത്തിന്റെ ഹൈലറ്റ്. എല്ലാ ഓഫീസുകളിലും ഉണ്ടാകുന്ന പോലെയുള്ളൊരു അധികാരതര്‍ക്കം മൂക്കുന്നതും അതു രണ്ടുപേരെയും അവര്‍ പോലും അറിയാത്ത കെണിയില്‍ കൊണ്ടു പോയി ചാടിക്കുന്നതുമാണ് കഥ. അപ്രതീക്ഷിതമായ കിടിലന്‍ ക്ലൈമാക്‌സും ചിത്രത്തെ വ്യത്യസ്തമാക്കുവെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News